തിരുവനന്തപുരം– സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ വര്‍ദ്ധനവ്. ഇന്ന് മാത്രം കൂടിയത് 2160 രൂപ. ഏപ്രില്‍ 8 വരെ സ്വര്‍ണ വിപണിയിലുണ്ടായ വിലയിടിവ് ഉപഭോക്താക്കള്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു. പക്ഷെ ഇന്നലെ 500 രൂപയും ഇന്ന് 2160 രൂപയും കൂടിയത് ആശങ്കയിലാക്കിയിരിക്കുകയാണ്.
ഒരു ഗ്രാം സ്വര്‍ണത്തിന് (22 കാരറ്റ്) 8290 രൂപയില്‍ നിന്ന് 270 രൂപ വര്‍ദ്ധിച്ച് 8560 രൂപയും, ഒരു പവന്‍ സ്വര്‍ണത്തിന് 66320 രൂപയില്‍ നിന്ന് 2160 രൂപ വര്‍ദ്ധിച്ച് 68480 രൂപയുമാണ് ഇന്നത്തെ വിപണിവില. ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 9338 രൂപയും, ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 7004 രൂപയുമാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group