ദിബ്രുഗഢ്– സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ആധികാരിക ജയത്തോടെ കേരളം ക്വാർട്ടർ ഫൈനലിൽ. ഗ്രൂപ്പ് ഘട്ടത്തിലെ നിർണ്ണായക മത്സരത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് മേഘാലയയെ തകർത്താണ് കേരളത്തിന്റെ മുന്നേറ്റം. വി. അർജുൻ, മുഹമ്മദ് റിയാസ്, മുഹമ്മദ് അജ്‌സൽ എന്നിവരാണ് കേരളത്തിനായി സ്കോർ ചെയ്തത്.
മത്സരത്തിന്റെ 33-ാം മിനിറ്റിൽ അർജുനിലൂടെ ലീഡ് നേടിയ കേരളം രണ്ടാം പകുതിയിലാണ് വിജയം ഉറപ്പിച്ചത്. 71-ാം മിനിറ്റിൽ റിയാസും 85-ാം മിനിറ്റിൽ അജ്സലും മേഘാലയയുടെ ഗോൾവല കുലുക്കി. കളിച്ച നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും ഒരു സമനിലയുമായി 10 പോയിന്റ് നേടിയ കേരളം ഗ്രൂപ്പ് ബിയിൽ ഒന്നാമന്മാരായാണ് ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്. അസമിലെ ദിബ്രുഗഢിലായിരുന്നു മത്സരം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



