Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, July 6
    Breaking:
    • റിയാദ് ബസ് പദ്ധതി: ഇന്നു മുതല്‍ രണ്ട് പുതിയ ബസ് റൂട്ടുകള്‍ കൂടി
    • മോസ്കോയിൽ സൗദി എംബസിക്ക് പുതിയ ആസ്ഥാനം: വിദേശ മന്ത്രി ഉദ്ഘാടനം ചെയ്തു
    • തലയ്ക്കുമുകളില്‍ 14,000 ലിറ്റര്‍ വാട്ടര്‍ ടാങ്ക്, നനഞ്ഞു കുതിര്‍ന്ന് വീഴാറായ കെട്ടിടം; ചാണ്ടി ഉമ്മനോട് ദുരിതം പങ്കുവെച്ച് വിദ്യാര്‍ത്ഥികള്‍
    • 14 വർഷത്തിനു ശേഷം സിറിയയുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച് ബ്രിട്ടന്‍; ഡേവിഡ് ലാമി ദമാസ്കസിൽ
    • പക്ഷാഘാതം ബാധിച്ച കൊല്ലം സ്വദേശിയെ തുടർചികിത്സക്കായി നാട്ടിലെത്തിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റിനെ സമനിലയില്‍ പൂട്ടി കേരളാ ബ്ലാസ്റ്റേഴ്‌സ്; 10 പേരായി ചുരുങ്ങിയിട്ടും മിന്നും പ്രകടനം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/01/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഗോള്‍രഹിത സമനില. കൊച്ചിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ തളച്ചത്. 30ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സ് താരം ഐബാന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതാണ് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായത്. ഗോളി സച്ചിന്‍ സുരേഷിന്റെ സേവുകള്‍ ബ്ലാസ്റ്റേഴ്‌സിനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചു. ഗോളെന്നുറച്ച നിരവധി ഷോട്ടുകളാണ് സച്ചിന്‍ സുരേഷ് രക്ഷപ്പെടുത്തിയത്.

    തുടക്കത്തിലെ ബ്ലാസ്റ്റേഴ്‌സിനായി അഡ്രിയാന്‍ ലൂണ നോര്‍ത്ത് ഈസ്റ്റ് വലയില്‍ പന്തെത്തിച്ചെങ്കിലും റഫറി അതിന് മുമ്പ് ഫൗള്‍ വിളിച്ചത് ബ്ലാസ്റ്റേഴ്‌സിന്റെ നിര്‍ഭാഗ്യമായി. പതിനഞ്ചാം മിനിറ്റില്‍ ലൂണ വീണ്ടും നോര്‍ത്ത് ഈസ്റ്റ് ഗോള്‍മുഖത്ത് ഭീതിവിതച്ചു. എന്നാല്‍ ലക്ഷ്യം കാണാനായില്ല. കളി പതുക്കെ പരുക്കനായി മാറിയതോടെ റഫറി കാര്‍ഡുകള്‍ പുറത്തെടുത്തു തുടങ്ങി. 23-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയെ ഫൗള്‍ ചെയ്തതിന് നോര്‍ത്ത് ഈസ്റ്റ് താരം മക്കാര്‍ട്ടന്‍ മഞ്ഞക്കാര്‍ഡ് കണ്ടു. എന്നാല് ബ്ലാസ്റ്റേഴ്‌സിന് ഏറ്റവും വലിയ തിരിച്ചടി വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    30-ാം മനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്തുവെച്ച് നോര്‍ത്ത് ഈസ്റ്റ് താരം അജാറിയുടെ മുഖത്ത് തലകൊണ്ടിടിച്ചതിന് ബ്ലാസ്റ്റേഴ്‌സ് താരം ഐബാന് റഫറി ചുവപ്പു കാര്‍ഡ് കാണിച്ച് പുറത്താക്കിയതോടെ പിന്നീടുള്ള മുഴുവന്‍ സമയവും ഗോള്‍ വഴങ്ങാതെ പിടിച്ചു നില്‍ക്കുക എന്നതായി ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. ഇടക്കിടെ മിന്നലാക്രമണങ്ങളിലൂടെ നോര്‍ത്ത് ഈസ്റ്റ് ഗോള്‍ മുറം വിറപ്പിക്കാനായെങ്കിലും ഗോളൊഴിഞ്ഞു നിന്നു.

    10 പേരായി ചുരുങ്ങിയെങ്കിലും രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് പതുക്കെ ആക്രമണങ്ങള്‍ക്ക് ഒരുങ്ങി. അഡ്രിയാന്‍ ലൂണക്ക് ഫ്രീ കിക്കിലൂടെ രണ്ട് തവണ അവസരം ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. ഇതിനിടെ ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖം വിറപ്പിച്ച നോര്‍ത്ത് ഈസ്റ്റിന്റെ പല ശ്രമങ്ങളും ഗോളി സച്ചിന്‍ സുരേഷിന്റെ കൈക്കരുത്തിന് മുന്നില്‍ അവസാനിച്ചു. ഒടുവില്‍ 10 പേരായി ചുരുങ്ങിയിട്ടും നോര്‍ത്ത് ഈസ്റ്റിനെ ഗോളടിക്കാന്‍ വിടാതിരുന്ന ബ്ലാസ്റ്റേഴ്‌സ് വിജയ തുല്യ സമനിലയുമായി ഗ്രൗണ്ട് വിട്ടു.

    സമനിലയോടെ ഒരു പോയന്റ് കൂടി സ്വത്മാക്കിയ ബ്ലാസ്റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 17 മത്സരങ്ങളില്‍ നിന്ന് 21 പോയന്റാണ് ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം. സമനിലയോടെ 25 പോയന്റുള്ള നോര്‍ത്ത് ഈസ്റ്റ് അഞ്ചാം സ്ഥാനത്താണിപ്പോള്‍.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    isl-2024-25 Kerala Blasters
    Latest News
    റിയാദ് ബസ് പദ്ധതി: ഇന്നു മുതല്‍ രണ്ട് പുതിയ ബസ് റൂട്ടുകള്‍ കൂടി
    06/07/2025
    മോസ്കോയിൽ സൗദി എംബസിക്ക് പുതിയ ആസ്ഥാനം: വിദേശ മന്ത്രി ഉദ്ഘാടനം ചെയ്തു
    06/07/2025
    തലയ്ക്കുമുകളില്‍ 14,000 ലിറ്റര്‍ വാട്ടര്‍ ടാങ്ക്, നനഞ്ഞു കുതിര്‍ന്ന് വീഴാറായ കെട്ടിടം; ചാണ്ടി ഉമ്മനോട് ദുരിതം പങ്കുവെച്ച് വിദ്യാര്‍ത്ഥികള്‍
    06/07/2025
    14 വർഷത്തിനു ശേഷം സിറിയയുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച് ബ്രിട്ടന്‍; ഡേവിഡ് ലാമി ദമാസ്കസിൽ
    06/07/2025
    പക്ഷാഘാതം ബാധിച്ച കൊല്ലം സ്വദേശിയെ തുടർചികിത്സക്കായി നാട്ടിലെത്തിച്ചു
    06/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.