തിരുവനന്തപുരം– രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി കേരളം മാറിയതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. എങ്ങിനെയാണ് ഈ ചരിത്ര നേട്ടം കേരളം കൈവരിച്ചതെന്ന് നോക്കാം. കംപ്യൂട്ടറും മൊബൈൽഫോണും ഇന്റർനെറ്റുമെല്ലാം ഉപയോഗിക്കാൻ അറിയുക എന്നതാണ് ഡിജിറ്റൽ സാക്ഷരതയുടെ മാനദണ്ഡം എന്ന് പറയുന്നത്. ഇൻ്റർനെറ്റിലൂടെ ആശയവിനിമയം നടത്താനുള്ള കഴിവും ഇതിൽ ഉൾപ്പെടും. 83 ലക്ഷം കുടുംബങ്ങളെ ഉൾപ്പെടുത്തി നടത്തിയ സർവേയിലാണ് പഠിതാക്കളെ കണ്ടെത്തിയത്. 21.88 ലക്ഷം പേരെ ഡിജിറ്റൽ സാക്ഷരരാക്കാൻ പരിശീലനം വഴി സാധിച്ചു. ഇതിൽ 15223 പേർ 90 വയസിനു മുകളിലുള്ളവരാണ്. 135568 പേർ 75 നും 90 നും ഇടയിൽ പ്രായമുള്ളവരുമാണ്. രാജ്യത്ത് വെറും 38 ശതമാനം കൂടുംബങ്ങൾ മാത്രമാണ് ഡിറ്റൽ സാക്ഷരത നേടിയത്. അത് വെച്ച് നോക്കുമ്പോൾ കേരളം കൈവരിച്ചിരിക്കുന്നത് വലിയ നേട്ടമാണ്. 14-60 വയസ്സ് പ്രായമുള്ളവരിൽ 99%-ത്തിലധികം പേരും ഇപ്പോൾ ഡിജിറ്റൽ സാക്ഷരരാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group