ആലപ്പുഴ: എഴുപതാമത് നെഹ്റുട്രോഫി വള്ളംകളിക്ക് തുടക്കമായി. ചെറുവള്ളങ്ങളുടെ മൽസരം ആരംഭിച്ചു. ഇരുട്ടുകുത്തി സി ഗ്രേഡ് വള്ളങ്ങളുടെ മൽസരത്തോടെയാണ് വള്ളംകളിക്ക് തുടക്കംകുറിച്ചത്. നാല് ഹീറ്റ്സുകളിലായി ഇരുട്ടുകുത്തി സി ഗ്രേഡ് മൽസരം നടന്നു. ഇരുട്ടുകുത്തി ബി ഗ്രേഡിന്റെ ഹീറ്റ്സ് മൽസരം നടന്നുവരുന്നു. തുടർന്ന് വെപ്പ് എ, വെപ്പ് ബി ഗ്രേഡുകളുടെ മൽസരം നടക്കും. ഉച്ചകഴിഞ്ഞാണ് ചുണ്ടനുകളുടെ പോര്. ആദ്യപാദമൽസരത്തിൽ പായിപ്പാട്-2, ആലപ്പാട്, ആയാപറമ്പ് പാണ്ടി, ആശാരി എന്നിവ പോരടിക്കും. രണ്ടാം ഹീറ്റ്സിൽ ശ്രീവിനായകൻ, ചമ്പക്കുളം, സെന്റ് ജോർജ്, ജവഹർ തായങ്കരി എന്നിവ മൽസരിക്കും. മൂന്നാം ഹീറ്റ്സിൽ ചെറുതന പുത്തൻചുണ്ടൻ, തലവടി, സെന്റ് പയസ് ടെൻത്, പായിപ്പാടൻ എന്നിവ ഏറ്റുമുട്ടും. നാലാം പാദത്തിൽ നിരണം, വീയപുരം, നടുഭാഗം, കരുവാറ്റ എന്നിവയും അഞ്ചാം പാദത്തിൽ വലിയദിവാൻജി, മേൽപ്പാടം, കാരിച്ചാൽ എന്നിവയും മൽസരിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group