ആലപ്പുഴ: ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി കെ.സി വേണുഗോപാൽ നാമനിർദേശ പത്രിക നൽകി.
വരണാധികാരിയായ ജില്ലാ കളക്ടർ അലക്സ് വർഗീസിന് മുമ്പാകെയാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്.
വേണുഗോപാലിന് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക നൽകിയത് രാജസ്ഥാനിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി അസ്ബാഖിൻ്റെ ഉമ്മ സുബൈദയാണ്. അവർ രാവിലെ കെ.സി യുടെ പഴവീട്ടിലെ വീട്ടിലെത്തി. അസ്ബാഖിൻ്റെ യഥാർത്ഥ കൊലപാതികളെ പിടികൂടുന്നതിന് ഈ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ നൽകിയത് കെ.സി.വേണുഗോപാലാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group