കൊച്ചി-പൈവളിഗെയിലെ പതിനഞ്ചുകാരിയുടെ മരണത്തില്‍ പോലീസിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഒരു വിഐപിയുടെ മകളായിരുന്നെങ്കില്‍ പോലീസ് അന്വേഷണം ഇത്ര വൈകിപ്പിക്കുമായിരുന്നോയെന്ന് കോടതി ചോദിച്ചു.
പെണ്‍കുട്ടിയുടെ അമ്മ നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. ജസ്റ്റീസ് ദേവന്‍രാമചന്ദ്രന്‍ ഉള്‍പ്പെടുന്ന ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
നിയമത്തിന് മുന്നില്‍ വിഐപികളും തെരുവില്‍ താമസിക്കുന്നവരും തുല്യരാണ്. കുട്ടി ജീവനോടെയുണ്ടോയെന്ന് പോലും പരിശോധിക്കാന്‍ പോലീസ് തയാറാണോയെന്നും കോടതി ചോദ്യം ഉന്നയിച്ചു.
കഴിഞ്ഞ 26 ദിവസം എന്ത് പരിശോധനയാണ് പോലീസ് നടത്തിയെതെന്ന് വ്യക്തമാക്കണം. അന്വേഷണ ഉദ്യോഗസ്ഥന് കേസ് ഡയറിയുമായി ചൊവ്വാഴ്ച ഹൈക്കോടതിയില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.
പൈവളിഗെയിൽ പെൺകുട്ടിയുടേയും യുവാവിന്റേയും മൃതദേഹം കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പതിനഞ്ചുകാരിയുടെയും ഓട്ടോ ഡ്രൈവറായ പ്രദീപിന്റെയും മൃതദേഹം ഞായറാഴ്ചയാണ് കണ്ടെത്തിയത്.