മഞ്ചേരി: ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് ആംഹുലൻസ് ഡ്രൈവർ മരിച്ചു.
ചുങ്കത്ത് ഭവനം പറമ്പിൽ താമസിക്കുന്ന പൊട്ടച്ചിറ റഫീക്ക് എന്ന കുഞ്ഞാണിയാണ് മരണപ്പെട്ടത്. ജെസിബി സുലൈമാൻ കാക്കയുടെ മകനാണ് റഫീഖ്. ചുങ്കത്ത് ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു, കഴിഞ്ഞ ഒന്നാം തീയതിയാണ് ആംബുലൻസിന്റെ ഡ്രൈവറായി ജോലി ലഭിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കരുവാരകുണ്ടിൽ നിന്നും മഞ്ചേരിയിലേക്ക് രോഗിയെ കൊണ്ട് പോകുന്നതിനിടെയാണ് കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.
കാറിന് പുറകിൽ മോട്ടോർസൈക്കിളും അപകടത്തിൽപ്പെട്ടു. നാട്ടുകാർ ചേർന്നാണ് ആംബുലൻസിൽ നിന്ന് ഡ്രൈവറെ പുറത്തെടുത്തത് ഉടൻതന്നെ ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group