വടകര: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൻ്റെ അന്വേഷണ റിപ്പോർട്ട് 25 ന് സമർപ്പിക്കാൻ വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പോലീസിന് നിർദ്ദേശം നൽകി. രാവിലെ കേസ് എടുത്തപ്പോൾ
പോലീസ് സാവകാശം ചോദിച്ചിരുന്നു. എന്നാൽ റിപ്പോർട്ട് ഉച്ചക്ക് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. ഉച്ചക്ക് ശേഷം വീണ്ടും കോടതി ചേർന്നപ്പോൾ പോലീസ് കൂടുതൽ സാവകാശം തേടി.
തുടർന്ന് നവംബർ 25ന് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവിടുകയും കേസ് നവംബർ 29ലേക്ക് മാറ്റിവെക്കുകയും ചെയ്തു. ഹർജിക്കാരൻ മുഹമ്മദ് കാസിമിന് വേണ്ടി അഡ്വ: മുഹമ്മദ് ഷാ ഹാജരായി.
വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് കേസിന്റെ അന്വേഷണത്തിൽ പോലീസ് സി.പി.എം തിരക്കഥക്കനുസരിച്ച് ആടുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group