- മുസ്‌ലിംകളോട് ഇന്ത്യയിൽ മൊത്തത്തിലും ക്രൈസ്തവരോട് കേരളത്തിന് പുറത്തും ബി.ജെ.പിക്ക് ഒരേ മനോഭാവം
കോഴിക്കോട്: മുനമ്പത്ത് കേന്ദ്രമന്ത്രി കിരൺ റിജു വന്നതോടെ വെളുക്കാൻ തേച്ചത് പാണ്ടായ അവസ്ഥയിലാണ് ബി.ജെ.പിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ കുറ്റപ്പെടുത്തി. മുസ്‌ലിം ജനവിഭാഗത്തോട് ഇന്ത്യയിൽ മൊത്തത്തിലും ക്രൈസ്തവ വിഭാഗത്തോട് കേരളത്തിന് പുറത്തും ബി.ജെ.പിക്ക് ഒരേ മനോഭാവമാണെന്നും ഇത് എല്ലാവരും മനസ്സിലാക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഡൽഹിയിലെ ചർച്ചിൽ ഓശാനപ്രദക്ഷിണം കേന്ദ്രസർക്കാർ തടഞ്ഞു. ക്രൈസ്തവരുടെ സ്വത്തിൽ കണ്ണ് വച്ച് അവരുടെ മുഖപത്രമായ ഓർഗനൈസറിൽ ലേഖനം വന്നു. ജബൽപൂരിൽ വൈദികനെ ആർ.എസ്.എസുകാർ തല്ലി. ആർ.എസ്.എസ് അജണ്ട നടപ്പായാൽ ഏറ്റവുമധികം ദുരിതം അനുഭവിക്കുക ഹിന്ദുമതത്തിലെ പിന്നാക്ക വിഭാഗങ്ങളായിരിക്കും. കാരണം ആദ്യം ഹിന്ദുവത്കരണവും പിന്നീട് സവർണവത്കരണവുമാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.