തിരുവനന്തപുരം: – രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് സി പി എം നേതാക്കളുമായി ചര്‍ച്ച നടന്നുവെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ മാണി. സീറ്റ് വേണമെന്ന ആവശ്യം സിപിഎം നേതാക്കള്‍ കേട്ടു. എല്‍ ഡി എഫില്‍ ഇത് സംബന്ധിച്ച് ധാരണയുണ്ടാകുമെന്നും ജോസ് കെ മാണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കേരള കോണ്‍ഗ്രസിനെ യു ഡി എഫില്‍ നിന്നും പുറത്താക്കിയ ശേഷമെടുത്ത രാഷ്ട്രീയ തീരുമാനമാണ് എല്‍ ഡി എഫില്‍ ചേരുകയെന്നത്. അതില്‍ ഒരു മാറ്റവും ഇല്ല. ചില മാധ്യമങ്ങള്‍ ഗോസിപ്പ് അടിച്ച് വിടുകയാണ്. ജയ പരാജയങ്ങള്‍ വരും. അതനുസരിച്ച് മുന്നണി മാറാന്‍ കഴിയുമോയെന്നും ജോസ് കെ മാണി ചോദിച്ചു.
ബി ജെ പി ഓഫര്‍ വച്ചാതായൊന്നും എനിക്ക് അറിയില്ല. പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ട പല കാര്യങ്ങളുണ്ട് അതെല്ലാം സി പി എം നേതാക്കളോട് പറഞ്ഞിട്ടുണ്ട്. ഒരു പാര്‍ട്ടിയുടെ കരുത്തുകൊണ്ടാണോ ജയിക്കുന്നത്. പല ഘടകങ്ങള്‍ കൊണ്ടാണ് ജയിക്കുന്നത്. പരാജയം അംഗീകരിക്കുന്നു. മറ്റേതെങ്കിലും പദവി നല്‍കാമെന്ന് പറഞ്ഞിട്ടില്ല. അങ്ങനെയൊരു പരിപാടിക്കില്ലെന്നും ജോസ് കെ മാണി പറഞ്ഞു.