നിലമ്പൂർ- കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അമരമ്പലം യൂണിറ്റ് നടത്തുന്ന തണൽ ഡയാലിസിസ് സെൻ്ററിന് കാരുണ്യ സ്പർശമേകി ജിദ്ദ അമരമ്പലം പ്രവാസി അസോസിയേഷൻ (ജാപ്പ). വ്യാപാരഭവനിൽ നടന്ന പ്രവർത്തക സംഗമത്തിൽ ഒന്നാം ഘട്ട സാമ്പത്തിക സഹായം ഡയാലിസിസ് സെൻ്റർ ഭാരവാഹികളായ ടി അബ്ബാസ്, കെ രാജീവൻ, ഇരുമ്പുഴി സലീം എന്നിവർക്ക് കൈമാറി. ജാപ്പ മുഖ്യരക്ഷാധികാരി എൻ ഹുസൈൻ ചുള്ളിയോട് യോഗം ഉദ്ഘാടനം ചെയ്തു.
സാമൂഹ്യ സേവന രംഗത്ത് നിസ്തൂലവും മാതൃകാപരവുമായ ബൃഹദ് പദ്ധതികൾ നടത്തുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് ശക്തിപകരേണ്ടത് സാമൂഹ്യ പ്രതിബദ്ധതയുള്ള സംഘടനകളുടെയും വ്യക്തികളുടെയും കടമയാണെന്ന് അദ്ദേഹം പറഞ്ഞു. യൂണിറ്റ് പ്രസിഡൻ്റ് ടി.കെ മുകന്ദൻ അധ്യക്ഷത വഹിച്ചു. അമരമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇല്ലിക്കൽ ഹുസൈൻ മുഖ്യ പ്രഭാഷണം നടത്തി. കെ.വി.വി.ഇ.എസ് അമരമ്പലം യൂണിറ്റിൻ്റെ സാമൂഹ്യ പ്രവർത്തനങ്ങൾ ഏറെ ആത്മാഭിമാനം നൽകുന്നതായും പ്രദേശത്തെ നിർധനരായ രോഗികൾക്ക് വ്യാപാരഭവൻ ഒരഭയ കേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു. കെ.വി.വി.ഇ.എസ് തണൽ കാരുണ്യ നിധിയുടെയും യൂത്ത് വിംഗ് ഉണർവ് പദ്ധതിയുടെയും നറുക്കെടുപ്പ് അദ്ദേഹം നിർവഹിച്ചു.
കെ.വി.വി.ഇ.എസ് ജില്ലാ ജനറൽ സെക്രട്ടറി എം.കുഞ്ഞിമുഹമ്മദ് പദ്ധതി വിശദീകരണം നടത്തി. ചടങ്ങിൽ വനിതാ വിംഗ് സംസ്ഥാന ട്രഷറർ ആയി തെരെഞ്ഞെടുത്ത യൂണിറ്റ് പ്രസിഡണ്ട് പി. ജാസ്മിനെയും സഹഭാരവാഹികളെയും പൊന്നാടയും ശിലാഫലകവും നൽകി ആദരിച്ചു. വനിതാ വിംഗിൻ്റെ നേതൃത്വത്തിൽ സ്വരൂപിച്ച റജീന ചികിത്സാ സഹായഫണ്ട് ജാപ്പ പ്രസിഡൻ്റ് അനീസ് തെക്കുമ്പുറവും ലത്തീഫ് മാസ്റ്ററും കൈമാറി.
പി.എം സീതിക്കോയ തങ്ങൾ, വി.പി അബ്ദുൽ കരീം, അടുക്കത്ത് ഇസ്ഹാഖ് കെ.സി വേലായുധൻ ബഷീർ കുറ്റമ്പാറ അഷ്റഫ് മുണ്ടശേരി കെ.വി കുത്താൻ ഭാരവാഹികളായ കെ അലി, റജുന പുലത്ത്, ആരിഫ , എം മോഹൻദാസ്, മാവുങ്ങൽ അബ്ദുൽ കരീം തുടങ്ങിയവർ സംസാരിച്ചു