Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 30
    Breaking:
    • മതേതര കേരളത്തിന്റെ നിലനിൽപ്പിന് യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് യഹിയ തളങ്കര
    • യുഎസ് സൈനിക വിമാനങ്ങൾക്കും വിലക്കുമായി സ്പെയിൻ
    • ഇറാനിലെ യുറേനിയം ശേഖരം കൈവശപ്പെടുത്താൻ ട്രംപ്
    • ഇറാനിലെ അരക് ആണവ കേന്ദ്രം പ്രവര്‍ത്തനരഹിതമായതായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി
    • ലെബനോനില്‍ യു.എന്‍ സമാധാന സൈനികന്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    മൂല്യാധിഷ്ഠിത വിദ്യാഭ്യാസം സാമൂഹിക വളർച്ചക്ക് അനിവാര്യം; ജാമിഅ അൽ ഹിന്ദ് സനദ് ദാന സമ്മേളനം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/02/2026 Kerala Community Events 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ്റെ ആഭിമുഖ്യത്തിൽ ജാമിഅഃ അൽഹിന്ദ് അൽ ഇസ് ലാമിയ മൂന്നാമത് സനദ് ദാന സമാപന പൊതു സമ്മേളനം ശൈഖ് അബുൽ കാസിം അബ്ദുൽ അലീം അൽ മദനി (ഉത്തർ പ്രദേശ് ) ഉത്ഘാടനം ചെയ്യുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    വേങ്ങര– മൂല്യാധിഷ്ഠിത വിദ്യാഭ്യസം സമൂഹത്തിൻ്റെ നിലനിൽപ്പിനും, വികസനത്തിനും അനിവാര്യമാണെന്ന ആഹ്വാനത്തോടെ ജാമിഅ അൽ ഹിന്ദ് അൽ ഇസ് ലാമിയ്യ സനദ് ദാന സമ്മേളനത്തിന് പ്രൗഢമായ സമാപനം. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ്റെ ആഭിമുഖ്യത്തിൽ പാണക്കാട്ടും, മിനി ഊട്ടിയിലുമായി നടന്ന് വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സനദ് ദാന സമ്മേളനമാണ് വേങ്ങരയിൽ സമാപിച്ചത്.

    മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തിലൂടെയാണ് കേരളത്തിൽ മുസ്ലിം നവോത്ഥാനം സാധ്യമായത്.സമൂഹത്തിൽ നിലനിന്നിരുന്ന വികല വിശ്വാസങ്ങൾക്കും, സാമൂഹ്യ ജീർണ്ണതകൾക്കുമെതിരെ സമൂഹ ജാഗരണം കൊണ്ടുവരുന്നതിൽ വലിയ പങ്കാണ് അറബിക് കോളേജുകൾ വഹിച്ചത്. വികലമായ ആശയങ്ങളുടെ മറവിൽ വളർന്ന് വന്ന തീവ്ര ആശയങ്ങളെ തള്ളിപ്പറയാൻ മുസ്ലീം സമൂഹത്തിന് കരുത്ത് പകർന്നതും അറബിക് കോളേജുകളാണെന്ന് സനദ് ദാന സമ്മേളനം അഭിപ്രായപ്പെട്ടു. സാമുദായിക സൗഹാർദ്ദം വളർത്തിയെടുക്കാനും സാമൂഹിക ഐക്യത്തിൻ്റെ പ്രസക്തി ബോദ്ധ്യപ്പെടുത്തുന്നതിലും കലാലയങ്ങൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയണമെന്നും സനദ് ദാന സമ്മേളനം ചൂണ്ടികാട്ടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വേങ്ങര സബാഹ് സ്ക്വയറിൽ നടന്ന മൂന്നാമത് സനദ് ദാന സമാപന പൊതു സമ്മേളനം ശൈഖ് അബുല്‍ ക്വാസിം അബ്ദുല്‍ അലീം അല്‍ മദനി (ഉത്തർ പ്രദേശ്) ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ്‌.പി എൻ അബ്ദുൽ ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു.നജീബ് കാന്തപുരം എം.എല്‍.എ, കെ.പി.സി.സി സെക്രട്ടറി കെ.പി നൗഷാദ് അലി, സി.പി.ഐ.എം മലപ്പുറം ജില്ലാ സെക്രട്ടറി വി.പി അനില്‍, ഡോ. ശൈഖ് സുഫ്‍യാന്‍ (ഉത്തര്‍പ്രദേശ്), കുഞ്ഞു മുഹമ്മദ്‌ മദനി പറപ്പൂർ, ഹുസൈൻ സലഫി ഷാർജ, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ അഷ്റഫ് ,വൈസ് പ്രസിഡന്റ് ഫൈസൽ മൗലവി, ട്രഷറർ കെ സജാദ് ,ഷമീർ മദീനി ,നിഷാദ് സലഫി, സഫ് വാൻ ബറാമി അൽ ഹികമി, എന്നിവർ സംസാരിച്ചു.

    സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ സുവനീർ ഡോ. എം പി മുഹമ്മദ്‌ ഷാഫി സാഹിബ്‌ വിസ്‌ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി പി ബഷീറിന് നൽകി പ്രകാശനം ചെയ്തു. അൽ മഹാറാ വൈജ്ഞാനിക മത്സരങ്ങളുടെ സമ്മാനദാനം പി എൻ അബ്ദുൽ ലത്തീഫ് മദനി നിർവഹിച്ചു. ജാമിഅഃ അൽഹിന്ദ് ക്യാമ്പസിൽ നിന്നും ബിരുദം പൂർത്തിയാക്കിയ 71 ഹികമികളും, ജാമിഅഃ ഹിഫ്ദ് ക്കോളജിൽ നിന്നും ഖുർആൻ മനപ്പാഠമാക്കിയ 30 ഹാഫിദുകളും സ്കൂൾ ഓഫ് ഖുർആൻ കോഴ്സ് പൂർത്തിയാക്കിയ 16′ വിദ്യാർത്ഥികൾക്കുള്ള സനദ് ദാനവും ജമ്മു കശ്മീർ അഹ്‌ലെ ഹദീസ് പ്രസിഡന്റ്‌ ഡോ. അബ്ദുൽ ലത്തീഫാണ് അൽ കിന്ദി നിർവഹിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jamia Al-Hind Sanad Donation Conference Kerala Vengara Wisdom Islamic Organization
    Latest News
    മതേതര കേരളത്തിന്റെ നിലനിൽപ്പിന് യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് യഹിയ തളങ്കര
    30/03/2026
    യുഎസ് സൈനിക വിമാനങ്ങൾക്കും വിലക്കുമായി സ്പെയിൻ
    30/03/2026
    ഇറാനിലെ യുറേനിയം ശേഖരം കൈവശപ്പെടുത്താൻ ട്രംപ്
    30/03/2026
    ഇറാനിലെ അരക് ആണവ കേന്ദ്രം പ്രവര്‍ത്തനരഹിതമായതായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി
    30/03/2026
    ലെബനോനില്‍ യു.എന്‍ സമാധാന സൈനികന്‍ കൊല്ലപ്പെട്ടു
    30/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version