Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, May 13
    Breaking:
    • ട്രംപിനെ റിയാദിൽ സ്വീകരിച്ച് സൗദി കിരീടാവകാശി: ഗൾഫ് സന്ദർശനത്തിന് തുടക്കം
    • വിസിറ്റ് വിസക്കാര്‍ക്ക് അഭയം നല്‍കിയ പ്രവാസികള്‍ അറസ്റ്റില്‍
    • ജിദ്ദയിലെ ഫൈസലിയ, റബ്‌വ, ഫാറൂഖ് ജില്ലകളിലെ ജീര്‍ണാവസ്ഥയിലുള്ള കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു
    • സി.ബി.എസ്.ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു, 88.39 ശതമാനം വിജയം
    • നമ്മൾ വീടുകൾ തകർക്കുന്നു, ഗാസക്കാർക്ക് മടങ്ങിവരാൻ കഴിയില്ല: രഹസ്യ യോഗത്തിൽ നെതന്യാഹു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    കഠിന ചൂടുകാരണം എ സി യുടെ ഉപയോഗം കൂടുന്നു, താങ്ങാനാകാതെ ഫീഡറുകള്‍ അടിച്ചു പോകുന്നു, പെടാപാടില്‍ കെ എസ് ഇ ബി

    സി.വിനോദ് ചന്ദ്രന്‍By സി.വിനോദ് ചന്ദ്രന്‍16/04/2024 Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട് – വൈദ്യുതിയുടെ അമിത ഉപയോഗം മൂലം വെദ്യൂതി ഫ്യൂസും ഫീഡറുകളും വരെ അടിച്ചു പോകുന്നതായി കെ എസ് ഇ ബി. രാത്രി കാലത്ത് എ സി യുടെ ഉപയോഗം വര്‍ധിക്കുമ്പോഴാണ് ഇത് കൂടുതലായും സംഭവിക്കുന്നത്. ഇത്തം സന്ദര്‍ഭങ്ങളില്‍ സെക്ഷന്‍ ഓഫീസുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തരുതെന്ന അഭ്യര്‍ത്ഥനയുമായി കെ എസ് ഇ ബി രംഗത്തെത്തിയിരിക്കുകയാണ്. വൈദ്യുതി ഉപയോഗത്തിലുണ്ടായ റെക്കോര്‍ഡ് വര്‍ധനവ് കാരണം ഫ്യൂസ് പോയും ഫീഡറുകള്‍ ട്രിപ്പായും ചിലയിടങ്ങളിലെങ്കിലും വൈദ്യുതി തടസ്സം ഉണ്ടാകുന്നുണ്ട്. ഇത് കൂടുതലും സംഭവിക്കുന്നത് രാത്രി എ.സിയുടെ ഉപയോഗം വര്‍ധിക്കുന്ന സമയത്താണ്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ജീവനക്കാരുമായി സഹകരിക്കണമെന്ന് കെ എസ് ഇ ബി അറിയിച്ചു.

    ഫ്യൂസ് പോകുമ്പോള്‍ ഒരു പ്രദേശമാകെ ഇരുട്ടിലാകും. ഫീഡര്‍ പോകുമ്പോഴാകട്ടെ നിരവധി പ്രദേശങ്ങളില്‍ ഒന്നിച്ചാണ് വൈദ്യുതി നിലയ്ക്കുന്നത്. വൈദ്യുതി ഇല്ലാതായത് അറിയുന്ന നിമിഷം തന്നെ അത് പുന:സ്ഥാപിക്കാനായി കെ എസ് ഇ ബി ജീവനക്കാര്‍ ഒരുക്കം നടത്തുകയും പെട്ടെന്ന് തന്നെ സ്ഥലത്തെത്തി തകരാറ് പരിശോധിച്ച് വൈദ്യുതി വിതരണം പുന:സ്ഥാപിക്കുകയുമാണ് ചെയ്യുന്നതെന്നും കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ പറയുന്നു.
    പല കാരണങ്ങളാല്‍ വൈദ്യുതി തകരാര്‍ സംഭവിക്കാം. തകരാര്‍ കണ്ടെത്തി മാത്രമേ പരിഹരിക്കാന്‍ സാധിക്കൂ. പലപ്പോഴും അപകടകരമായ കാരണങ്ങള്‍ കൊണ്ടാണ് വൈദ്യുതി നിലയ്ക്കുന്നത്. അത് കണ്ടെത്തി പരിഹരിച്ച ശേഷമാണ് വൈദ്യുതി വിതരണം നടത്തുന്നത്. രാത്രി സമയത്ത് കെ എസ് ഇ ബിയുടെ മിക്ക ഓഫീസുകളിലും രണ്ടോ മൂന്നോ ജീവനക്കാര്‍ മാത്രമേ ജോലിയ്ക്ക് ഉണ്ടാവാറുള്ളൂ. ചിലയിടങ്ങളില്‍ ജനങ്ങള്‍ സെക്ഷന്‍ ഓഫീസുകളിലെത്തി പ്രശ്‌നമുണ്ടാക്കുന്നതായും ജീവനക്കാരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമാണ്. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തരുതെന്നും കെ എസ് ഇ ബിയുടെ അറിയിപ്പില്‍ പറയുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വൈദ്യുതി നിലയ്ക്കുമ്പോള്‍ ജനങ്ങളുടെ ബുദ്ധിമുട്ട് ഞങ്ങള്‍ക്ക് മനസ്സിലാകും. പക്ഷെ ഞങ്ങള്‍ക്കുള്ള പരിമിതികള്‍ ജനം മനസ്സിലാക്കണം. ജീവനക്കാരെ ആക്രമിക്കുന്നത് വൈദ്യുതി പുന:സ്ഥാപിക്കുന്നത് വൈകാന്‍ കാരണമാകും. സാഹചര്യം മനസ്സിലാക്കി ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും സെക്ഷന്‍ ഓഫീസില്‍ വിളിക്കുമ്പോള്‍ കിട്ടാതെ വന്നാല്‍ 9496001912-ല്‍ വാട്‌സ്ആപ് സന്ദേശം അയക്കാമെന്നും കെ എസ് ഇ ബി പറയുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Issues Kerala Power supply
    Latest News
    ട്രംപിനെ റിയാദിൽ സ്വീകരിച്ച് സൗദി കിരീടാവകാശി: ഗൾഫ് സന്ദർശനത്തിന് തുടക്കം
    13/05/2025
    വിസിറ്റ് വിസക്കാര്‍ക്ക് അഭയം നല്‍കിയ പ്രവാസികള്‍ അറസ്റ്റില്‍
    13/05/2025
    ജിദ്ദയിലെ ഫൈസലിയ, റബ്‌വ, ഫാറൂഖ് ജില്ലകളിലെ ജീര്‍ണാവസ്ഥയിലുള്ള കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു
    13/05/2025
    സി.ബി.എസ്.ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു, 88.39 ശതമാനം വിജയം
    13/05/2025
    നമ്മൾ വീടുകൾ തകർക്കുന്നു, ഗാസക്കാർക്ക് മടങ്ങിവരാൻ കഴിയില്ല: രഹസ്യ യോഗത്തിൽ നെതന്യാഹു
    13/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.