കോഴിക്കോട് – കെഎസ്‍യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുസ്‍ലിം ലീഗിനും എംഎസ്എഫിനുമെതിരെ നടത്തുന്ന പ്രസ്താവനകള്‍ ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധവും ഇസ്‍ലാമോഫോബിക്കുമാണെന്ന് സാംസ്കാരിക പ്രവർത്തകർ. കേരളത്തിലെ ചില കാമ്പസ് തെരഞ്ഞെടുപ്പുകളുടെ പാശ്ചാത്തലത്തില്‍ ഉയർന്നുവന്ന പൊതു പ്രസ്താവനകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യക്കകത്തും പുറത്തും പ്രവർത്തിക്കുന്ന സംസ്കാരിക മാധ്യമ പ്രവർത്തകരും അധ്യാപകരും ഗവേഷകരുമുൾപ്പെടെ പ്രതിഷേധ പ്രസ്താവനയുമായി രംഗത്തെത്തിയത്.
പ്രസ്താവനയുടെ പൂർണ്ണ രൂപം:
മുസ്‍ലിംകളെ നിരന്തരം അപരവൽക്കരിക്കുന്ന വംശീയപദ്ധതിയാണ് ഇസ്‍ലാമോഫോബിയ. മുസ്‍ലിംകളെ പ്രശ്നക്കാരായി അവതരിപ്പിച്ചും മനുഷ്യപദവിയിൽ നിന്ന് പുറത്താക്കിയുമാണ് ആഗോളതലത്തിൽ ഇസ്ലാമോഫോബിയയുടെ പ്രവർത്തനം. ഇന്ത്യന്‍ സാഹചര്യത്തിലാവട്ടെ, ഇവയ്ക്ക് പുറമേ മുസ്‍ലിംകള്‍ക്ക് സ്വയം സംഘടിക്കാനുള്ള അവകാശം നിഷേധിച്ചുകൊണ്ടുകൂടിയാണ് അത് പ്രവർത്തിക്കുന്നത്.
മുസ്‍ലിംകള്‍ സ്വയം സംഘടിക്കുന്നതും രാഷ്ട്രീയവും സാസ്കാരികവുമായ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നതും കുറ്റകൃത്യമാണെന്നതാണ് 1947ന് ശേഷമുള്ള ഇന്ത്യന്‍ ഇസ്‍ലാമോഫോബിയയുടെ പ്രധാന യുക്തി.
സമുദായങ്ങളായി സംഘടിച്ച് സ്വയം ആവിഷ്കരിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന തന്നെ സമുദായങ്ങള്‍ക്ക് നല്‍കുന്നുവെന്നതിന്‍റെ തെളിവാണ് സംവരണവും വിവിധ സമുദായങ്ങൾക്കായി സവിശേഷമായി രൂപീകരിക്കപ്പെട്ട വ്യക്തിനിയമങ്ങളും. മുസ്‍ലിം ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഭരണഘടനാപരമായും നിയമവിധേയമായും ഈ രാജ്യത്ത് പ്രവര്‍ത്തിക്കുന്നത് ഇത്തരം നിയമങ്ങളുടെയും ഭരണഘടനാപരമായ അംഗീകാരത്തിന്‍റെയും അടിസ്ഥാനത്തിലാണ്. വിവിധസമുദായങ്ങള്‍ സംഘടിക്കുന്നതും അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നതും രാജ്യത്തെ ജനാധിപത്യ, ഭരണഘടനാമൂല്യങ്ങള്‍ക്കകത്ത് നിന്ന് കൊണ്ടാണ്.
കേരളത്തിൽ മുസ്‌ലിം ലീഗും കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയ സഖ്യം നാലിലേറെ പതിറ്റാണ്ടുകളായി നിലനിൽക്കെ, ദേശീയതലത്തില്‍ മുസ്‌ലിം ലീഗ് ഫാസിസ്റ്റ് വിരുദ്ധ ഇൻഡ്യാ മുന്നണിയിലും അതിന്‍റെ പൂര്‍വരൂപമായ യു.പി.എയിലും രണ്ട് പതിറ്റാണ്ടുകളായി പ്രധാനഘടകം ആയിരിക്കെ കേരളത്തിലെ ചില കാമ്പസ് തെരഞ്ഞെടുപ്പുകളുടെ പാശ്ചാത്തലത്തില്‍ ചില കെഎസ്‍യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുസ്‍ലിം ലീഗിനും എംഎസ്എഫിനുമെതിരെ നടത്തുന്ന പ്രസ്താവനകള്‍ അതിനാല്‍ തന്നെ ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധവും ഇസ്‍ലാമോഫോബിക്കുമാണെന്ന് ഞങ്ങള്‍ താഴെപ്പറയുന്നവര്‍ പ്രസ്താവിക്കുന്നു.
ജെ. ദേവിക (ഫെമിനിസ്റ്റ് ഗവേഷക), ഡോ. മാളവിക ബിന്നി, ലാലി പി.എം., ജോളി ചിറയത്ത്, ഡോ. ആബിദാ ഫാറൂഖി, ഡോ. സിമി കെ. സലീം, മുഹ്സിന അശ്‍റഫ് (റിസര്‍ച്ച് സ്കോളര്‍, ഐഐടി ഇന്‍ഡോര്‍), കെ.കെ.ബാബുരാജ്, സുദേഷ് എം രഘു, ബാബുരാജ് ഭഗവതി, പ്രശാന്ത് ഈഴവൻ, അഡ്വ. അനൂപ് വി.ആർ., എന്‍.ബി. അജിതന്‍, ഡോ. ഔസാഫ് അഹ്സൻ, പ്രൊഫ. (ഡോ.) കെ.എം. സജ്ജാദ് ഇബ്രാഹിം, കെ. എം. അൽത്താഫ് ആലുവ, റഫീക്ക് തിരുവള്ളൂര്, എ. എസ്. അജിത്‌കുമാർ, എ മുഹമ്മദ് ഹനീഫ, ഖാദര്‍ പാലാഴി, സലീൽ ചെമ്പയിൽ, (ലക്ചറർ, നൈൽ യൂണിവേഴ്സിറ്റി ഓഫ് നൈജീരിയ, അബൂജ), അബ്ദുല്‍ ജലീല്‍ എം, (അസിസ്റ്റന്‍റ് പ്രൊഫസര്‍, ഇഎംഇഎ കോളജ്, കൊണ്ടോട്ടി), അശ്റഫ് തൂണേരി (മാധ്യമ പ്രവർത്തകൻ), ഇഖ്ബാല്‍ എറമ്പത്ത്, റഷീദ് കൈപ്പുറം, ഡോ ഫൈസൽ മാരിയാട്, (അസിസ്റ്റന്റ് പ്രൊഫസർ, അലിഗഢ് മുസ്‌ലിം യൂണിവേഴ്സിറ്റി, മലപ്പുറം സെന്റർ), ഷഹദ് ബിൻ അലി, (പ്രൊഫസർ ആർയുഎ കോളേജ്) സമദ് പൂക്കാട്, അനീസ് എം. (റിസർച്ച് സ്കോളർ, യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്), തൻവീർ ഇബ്രാഹിം (അസിസ്റ്റന്റ് പ്രൊഫസർ, അസ്ഹറുൽ ഉലൂം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്,ആലുവ), സമീല്‍ പി.കെ., ഹിലാല്‍ അഹമ്മദ് സി.സി, മുഹമ്മദ് അലി പി.(അസിസ്റ്റൻ്റ് പ്രൊഫസർ, യൂണിറ്റി വിമൻസ് കോളേജ്, മഞ്ചേരി), ഡോ: സി എം സാബിർ നവാസ്, ഡോ. കെ.എം. അൻവർ തൊടുപുഴ, ഡോ. നൗഷാദ് തൂമ്പത്ത്, ഡോ. അയൂബ് റഹ്മാന്‍ എന്‍.കെ, സി.കെ. ആശിഖ് വാഫി, സലീം ദേളി (ഗസ്റ്റ് ലക്ചറർ എസ്എംഎസ്ടിഎം കോളേജ്), ഡോ. അബ്ദുൽ ഷുക്കൂർ മംഗലം, സി.എം മുഹാദ്, ഹുസ്നി മുബാറക് വാഫി, ഡോ.മുഹമ്മദ് കുട്ടി പി.വി., ഡോ. അബ്ദുൽ റഹീം കളത്തിൽ, ഷബീർ ഷാജഹാൻ (മുൻ സെനറ്റ് അംഗം, എം.ജി സർവ്വകലാശാല), ഗാർഗ്യൻ സുധീരൻ (ഡയറക്ടർ, ദ്രാവിഡ വിചാര കേന്ദ്രം) ഡോ. ശിഹാബ് പള്ളിയാലില്‍ (അസിസ്റ്റന്‍റ് പ്രൊഫസര്‍, എംഇഎസ് മമ്പാട് കോളജ്), സുധീഷ് ബാബു, ചെയർമാൻ, മാള ശ്രീനാരായണ ഗുരുധർമ്മം ട്രസ്റ്റ്, ഡോ. അബ്ദുല്ല അബ്ദുൽ ഹമീദ് (ജനറൽ സെക്രട്ടറി, ഇന്ത്യൻ നാഷണൽ ടീച്ചേഴ്‌സ് കോൺഗ്രസ്, ഡെൽഹി), പ്രൊ. ജി. ഉഷാകുമാരി, എ.പി.മുഹമ്മദ് അഫ്സല്‍.