Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 4
    Breaking:
    • വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    • ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    • പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    • സൂംബാ ഡാന്‍സിനെ വിമര്‍ശിച്ച അധ്യാപകന് നേരെയുള്ള നടപടി ഉത്തരേന്ത്യന്‍ മോഡലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
    • ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് തമിഴ്നാട് സര്‍ക്കാറിന്റെ ഉന്നത ബഹുമതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    ഫോൺ വിളിച്ചാൽ കൈക്കൂലിയാകുമോ? പി പി ദിവ്യയുടെ വാദങ്ങളെ ഖണ്ഠിച്ച് പ്രോസിക്യൂഷൻ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌05/11/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 90
    Share
    WhatsApp Facebook Twitter Telegram LinkedIn

    തലശ്ശേരി: മരിച്ച കണ്ണൂർ എ ഡി എം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് സ്ഥാപിക്കാൻ കേസിലെ പ്രതിയും സി.പി.എം നേതാവുമായ പി പി ദിവ്യയ്ക്കായി കോടതിയിൽ ഉന്നയിച്ച വാദങ്ങളെ ഖണഠിച്ച് പ്രോസിക്യൂഷൻ.

    ഫോൺ വിളിച്ചാൽ കൈക്കൂലിയാകുമോ എന്നായിരുന്നു പ്രോസിക്യൂഷന്റെ മറുചോദ്യം. എ ഡി എമ്മും പ്രശാന്തും ഫോണിൽ സംസാരിച്ചാൽ എങ്ങനെ കൈക്കൂലി വാങ്ങിയതിന്റെ തെളിവാകുമെന്ന് പ്രോസിക്യൂഷൻ ചോദിച്ചു. കൈക്കൂലി ആരോപണം മാത്രമല്ല അച്ചടക്ക ലംഘനവും പ്രശാന്തിനെതിരായ നടപടിക്ക് കാരണമായിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കലക്ടറുടെ മൊഴിയിൽ ഒന്നും ഒളിച്ചുവെച്ചിട്ടില്ലെന്നും ഗംഗാധരൻ വലിയ തുക ചെലവായെന്ന് പറഞ്ഞത് എങ്ങനെ കൈക്കൂലിയാകുമെന്നും ദിവ്യയുടെ വാദങ്ങളെ എതിർത്ത് പ്രോസിക്യൂഷൻ ഉന്നയിച്ചു.

    പ്രശാന്ത് ബാങ്കിൽ നിന്ന് വായ്പയെടുത്തത് എങ്ങനെയാണ് കൈക്കൂലിയാകുക? ഒരു പരിപാടിയിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വന്നാൽ ഇറങ്ങി പോകാൻ പറയാനാകുമോ? ഇരിക്കാൻ പറഞ്ഞത് മാന്യതയാണ്. ദിവ്യ വന്നതിൽ അസ്വഭാവികത തോന്നിയില്ലെന്നാണ് പരിപാടിയുടെ അധ്യക്ഷയായ ഡെപ്യൂട്ടി കലക്ടർ ശ്രുതിയുടെ മൊഴിയിലുള്ളത്. ദിവ്യയെ ആശംസ അറിയിക്കാൻ ക്ഷണിച്ചെന്ന് ദിവ്യയുടെ മൊഴിയിലുമുണ്ട്.

    പണം നൽകിയെന്ന് പ്രശാന്തിന്റെ ആരോപണം മാത്രമാണ്. മറ്റ് തെളിവുകളോ സാക്ഷികളോ ഇല്ല. 19-ാം വയസിൽ സർവീസിൽ പ്രവേശിച്ച ആളാണ് നവീൻ ബാബു. ഇതുവരെ അദ്ദേഹത്തെ കുറിച്ച് കൈക്കൂലി ആരോപണങ്ങൾ ഉണ്ടായില്ല. ആരോപണം ഉയർന്ന ഫയലിൽ ഒരു കാലതാമസവും വരുത്തിയില്ല. പിന്നെ എന്തിന് അഴിമതി നടത്തണം?

    ഭൂമി നികത്തിയതാണ് ഗംഗാധരന്റെ പ്രശ്‌നം. സ്റ്റോപ് മെമ്മോ ഒഴിവാക്കണമെന്നാവശ്യപ്പെട്ട ഗംഗാധരനെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴക്കുന്നത്? എ ഡി എം പണം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഗംഗാധരനും പറഞ്ഞത്. ദിവ്യക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    adm death PP Divya plea Prosecution
    Latest News
    വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    04/07/2025
    ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    04/07/2025
    പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    04/07/2025
    സൂംബാ ഡാന്‍സിനെ വിമര്‍ശിച്ച അധ്യാപകന് നേരെയുള്ള നടപടി ഉത്തരേന്ത്യന്‍ മോഡലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
    04/07/2025
    ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് തമിഴ്നാട് സര്‍ക്കാറിന്റെ ഉന്നത ബഹുമതി
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.