കൊല്ലം: മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റില്‍ ധനമന്ത്രി നിർമ്മല സീതാരാമന് കേരളത്തിനെ പൂർണമായും അവഗണിച്ചെന്നും ചെറുകിട കച്ചവടക്കാർക്ക് ഗുണം ചെയ്യുന്ന ഒരു പ്രഖ്യാപനവും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലന്നും ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് ബിനോയ് ഷാനൂർ.
എല്ലാ മേഖലകളിലും ഓൺലൈൻ വ്യാപാരം നടക്കുന്ന സാഹചര്യത്തിൽ ചെറുകിട കച്ചവടക്കാർ തങ്ങളുടെ കച്ചവട സ്ഥാപനങ്ങളുടെ നടത്തിപ്പിൽ നേരിടേണ്ടിവരുന്ന സാമ്പത്തിക നഷ്ടങ്ങൾ വരുന്നതിനാൽ മിക്ക സ്ഥാപനങ്ങളും അടച്ചു പൂട്ടേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
ചിലർ ജോലിക്കാരെ കുറച്ചെങ്കിലും പിടിച്ച് നിൽക്കാനാകുന്നില്ല. ഇതുമൂലം സാധാരണക്കാര്‍ക്ക് തൊഴിൽ നഷ്ടപ്പെടുന്നുണ്ട്.
കൂടാതെ പ്ലാസ്റ്റിക്ക് കവർ നിരോധനത്തിൻ്റെ പേരിൽ ചെറുകിട കച്ചവട സ്ഥാപനങ്ങളിൽ അധികാരികള്‍ ഭീമമായ പിഴ ചുമത്തുന്നതും വരുമാനത്തെ ബാധിക്കുന്നു.
ഇതിനെതിരെ ഐ.എൻ.വി.വി.സി. സമരമുഖത്തേക്ക് വന്നെങ്കിലും ചെറു സ്ഥാപനങ്ങൾ നടത്തുന്നവരുടെ മേല്‍ പിഴ ചുമത്തൽ അടക്കം ശിക്ഷാ നടപടികള്‍ തുടരുകയാണ്.
ബജറ്റിൻ്റെ പൂർണ്ണരൂപം അറിഞ്ഞ ശേഷം ചെറുകിട വ്യാപാര മേഖലക്ക് ഗുണകരമായ ഒന്നും ഇല്ലെങ്കിൽ വീണ്ടും സമരവുമാി മുന്നോട്ട് പോകുമെന്ന് ബിനേയ് ഷാനൂര്‍ പറഞ്ഞു.