തേഞ്ഞിപ്പലം– സുതാര്യമായ ഒരു മതേതര രാജ്യമായ ഇന്ത്യയിൽ ഭരണഘടന ഭീഷണിയിലാണെന്നും ലോക രാഷ്ട്രങ്ങൾക്ക് മുമ്പിൽ ഇത്ര കളങ്കിതമായി മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍.
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച്. മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡെവലപിംഗ് സൊസൈറ്റീസ് സംഘടിപ്പിച്ച രണ്ടാമത് സി.എച്ച്. മുഹമ്മദ് കോയ ദേശീയ സെമിനാറില്‍ ”കടലാസിലെ അവകാശങ്ങള്‍, പ്രയോഗത്തിലെ നിഷേധം, ഭരണഘടന ഉറപ്പുകളിലേക്കുള്ള തിരിഞ്ഞുനോട്ടം’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ന്യൂനപക്ഷങ്ങൾ ഭീതിയിൽ മുന്നോട്ട് പോവുകയാണ്. ഇന്ത്യ ലോകത്തിന് മുമ്പിൽ ഇത്ര മോശമായി മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ല. ജവഹാർലാൽ നെഹ്‌റു, ഇന്ദിരാ ഗാന്ധി എന്നിവരുൾപ്പെടെ മഹാൻമാരായ പ്രധാനമന്ത്രിമാർ ഭരിച്ച ഇന്ത്യയാണ് ഇപ്പോൾ ഈ തരത്തിൽ എത്തിപ്പെട്ടത്. സി.എ.എ, വഖഫ് ഭേദഗതി പോലുള്ള നിയമങ്ങള്‍ ഭരണഘടനയുടെ മതേതരത്വം, തുല്യത തുടങ്ങിയ ആശയങ്ങള്‍ക്ക് വിരുദ്ധമാണ്. ഇത്തരം വിഷയങ്ങളോടുള്ള പ്രതിഷേധം ഇനിയും ശക്തമായി ഉയര്‍ന്ന് വരണമെന്നും അദ്ദേഹം പറഞ്ഞു. ഡോ. അഷ്റഫ് വാളൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ. ഫാത്തിമ തഹ്ലിയ ചര്‍ച്ച പരിചയപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group