കൊച്ചി– ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനത്തിന് അനുമതി നല്കി ഹൈക്കോടതി. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അവസാന തീയതി നാളെയാണെന്നും, പഠിക്കാന്‍ അവസരമൊരുക്കണെമെന്നും ആവശ്യപ്പെട്ട് പ്രതികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇവര്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ കോടതി പോലീസിനോട് ആവശ്യപ്പെട്ടു.
ഷഹബാസ് വധക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആറ് പ്രതികളെ കോഴിക്കോട് ഒബ്സര്‍വേഷന്‍ ഹോമിലാണ് പാര്‍പ്പിച്ചത്. 107 സാക്ഷികളെ ഉള്‍പ്പെടുത്തിയ കുറ്റപത്രത്തില്‍ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിലെ ചാറ്റ് ഉള്‍പ്പെടെ ഡിജിറ്റല്‍ തെളിവുകളും സമര്‍പ്പിച്ചിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റ്സ് ബോര്‍ഡിനു മുമ്പാകെയാണ് കുറ്റപത്രം നല്‍കിയത്. കൊലപാതകത്തിലെ ഗൂഢാലോചന പ്രത്യേകമായി അന്യേഷിക്കും. 2025 മാര്‍ച്ച് ഒന്നിനാണ് സഹപാഠികളുടെ ക്രൂരമര്‍ദനത്തിന് പിന്നാലെ ഗുരുതരമായി പരുക്കേറ്റ ഷഹബാസ് കൊല്ലപ്പെട്ടത്.