പാലക്കാട്– രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ലൈംഗികാരോപണം ഉയർന്നതിനു പിന്നാലെ ബിജെപിയിലും പീഡനപരാതി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാറിനെതിരെയാണ് പരാതി ലഭിച്ചിരിക്കുന്നത്. പാലക്കാട് സ്വദേശിയായ യുവതി പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനാണ് പരാതി നൽകിയത്. യുവതി നേരിട്ട് ഇ-മെയിൽ വഴി പരാതി നൽകുകയായിരുന്നു.
പരാതി ലഭിച്ച കാര്യം രാജീവ് ചന്ദ്രശേഖർ യുവതിയെ അറിയിച്ചിട്ടുണ്ട്. രണ്ടുദിവസം മുമ്പാണ് പരാതി നൽകിയത്. പരാതി പരിശോധിക്കാമെന്നാണ് ചന്ദ്രശേഖറിന്റെ ഓഫീസിൽ നിന്നും ലഭിച്ച മറുപടി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group