മലപ്പുറം: സമൂഹമാദ്ധ്യമം വഴി പ്രണയം നടിച്ച് സ്വർണക്കവർച്ച നടത്തിയ യുവാവ് പിടിയിൽ. മലപ്പുറം കോട്ടക്കലിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയിൽ നിന്ന് 24 പവൻ സ്വർണമാണ് ഇയാൾ കവർന്നത്. മലപ്പുറം ചാപ്പനങ്ങാടി സ്വദേശി നബീർ ആണ് അറസ്റ്റിലായത്.
15കാരിയായ പെൺകുട്ടിയുടെ സഹോദരന്റെ ഭാര്യയുടെ സ്വർണാഭരണങ്ങളാണ് വീട്ടിൽ നിന്ന് കാണാതായതായി കഴിഞ്ഞ ദിവസം പരാതി ഉയർന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 15കാരി 19കാരനായ നബീറുമായി പ്രണയത്തിലാണെന്ന് വീട്ടുകാർ കണ്ടെത്തി. പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ നബീറിന് 24 പവൻ സ്വർണം താൻ എടുത്ത് നൽകിയതായി പെൺകുട്ടി സമ്മതിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group