ആലപ്പുഴ: മൂന്ന് ദിവസത്തെ ക്ഷീണത്തിനു ശേഷം പുത്തനുണർവോടെ തിരിച്ചുകയറി സ്വർണവില. പവന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 53,000 രൂപ കടന്നു. ഒരു പവൻ സ്വർണത്തിന് 53,280 രൂപയിലും ഗ്രാമിന് 6,660 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 5,570 രൂപയിലെത്തി. 24 കാരറ്റ് എട്ട് ഗ്രാം സ്വർണത്തിന്റെ വില 392 രൂപ കൂടി 58,120 രൂപയിലെത്തി. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 49 രൂപ വർധിച്ച് 7,265 രൂപയായും വർധിച്ചു.
റിക്കാര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില മൂന്നുദിവസമായി താഴേക്കുപോയിരുന്നു. മൂന്നുദിവസത്തിനിടെ 1,600 രൂപയാണ് കുറഞ്ഞത്. ചൊവ്വാഴ്ച മാത്രം പവന് ഒറ്റയടിക്ക് 1120 രൂപ കുറഞ്ഞു. 24 ദിവസത്തിനുള്ളിൽ ഒരു പവൻ സ്വർണത്തിന് കൂടിയത് 2400 രൂപയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group