തിരുവനന്തപുരം-സ്വര്‍ണത്തിന് റെക്കോര്‍ഡ് വില. തുടര്‍ച്ചയായി മൂന്നാം ദിവസവും വിപണിയില്‍ കുതിച്ച് കൊണ്ടിരിക്കുകയാണ് സ്വര്‍ണവില. ഇന്ന് ഗ്രാമിന് 185 രൂപയാണ് കൂടിയിരിക്കുന്നത് , 68480 രൂപയില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 1480 രൂപ വർധിച്ച് 69960 രൂപയായിരിക്കുന്നു. ഇന്നത്തെ വെള്ളി വില ഗ്രാമിന് 104 രൂപയും, കിലോഗ്രാമിന് 104000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണമാണ് രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ടാണ് ആഗോളവിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലകുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയില്‍ സ്വര്‍ണ വില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും. നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വര്‍ണത്തിന് വിലകൂട്ടാനും കുറക്കാനും അസോസിയേഷനുകള്‍ക്ക് അധികാരമുണ്ട്.