തിരുവനന്തപുരം-വിപണിയിൽ ഇന്നലെ വരെയുണ്ടായ സ്വർണ വിലയിടിവിന് വിരാമം. ഉപഭോക്താക്കളുടെ പ്രതീക്ഷകൾ അവസാനിപ്പിച്ച് ഒറ്റയടിക്ക് 520 രൂപയാണ് ബുധനാഴ്ച കൂടിയത്. ആഗോള വിപണി നേരിട്ട തിരിച്ചടിയുടെ പ്രതിഫലനമാണ് സ്വര്‍ണവിലയിലെ ഇടിവെന്നാണ് വിലയിരുത്തുന്നത്. ഇന്ന് സ്വര്‍ണത്തിന് 8225 രൂപയില്‍ നിന്ന് 65 രൂപ വര്‍ധിച്ച് ഗ്രാമിന് 8290 രൂപയും, പവന് 65800 രൂപയില്‍ നിന്ന് 520 രൂപ വര്‍ധിച്ച് 66320 രൂപയുമാണ് 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില.
ഇന്നത്തെ 24 കാരറ്റ് സ്വര്‍ണത്തിന്റെ വില ഒരു ഗ്രാമിന് 9044 രൂപയും, 18 കാരറ്റ് സ്വര്‍ണത്തിന്റ വില ഒരു ഗ്രാമിന് 6783 രൂപയുമാണ്. വെള്ളി വില ഗ്രാമിന് 102 രൂപയും കിലോഗ്രാമിന് 102000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയില്‍ വെള്ളിയുടെ വില നിശ്ചയിക്കുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.