കൊല്ലം: കരുനാഗപ്പള്ളി ആലപ്പാട് നിന്നും വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. ആലപ്പാട് കുഴിത്തുറ സ്വദേശി മരക്കാശ്ശേരിൽ വീട്ടിൽ ഐശ്വര്യ അനിലിനെ(20)യാണ് കാണാതായത്. 18ന് രാവിലെയാണ് പെൺകുട്ടിയെ കാണാതായത്. അന്നേ ദിവസം 11 മുതൽ ഐശ്വര്യയുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് കുടുംബം പ്രതികരിച്ചു. പരാതി നൽകിയെങ്കിലും കുട്ടിയെ കുറിച്ച് വിവരമൊന്നും ഇതുവരെയും ലഭിച്ചിട്ടില്ലെന്നും കുടുംബം അറിയിച്ചു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടരുകയാണെന്ന് കരുനാഗപ്പള്ളി പോലീസ് പറഞ്ഞു. എൻട്രൻസ് കോച്ചിംഗ് സ്ഥാപനത്തിൽ വീട്ടിലിരുന്ന് ഓൺലൈനായാണ് കുട്ടി പഠിച്ചിരുന്നത്. അധികമാരോടും ഇടപഴകുന്ന സ്വഭാവമല്ലെന്നും എന്താണ് സംഭവിച്ചതെന്നതിൽ വ്യക്തതയില്ലെന്നും പറയുന്നു.
കൊല്ലത്ത് റെയിൽേവേ സ്റ്റേഷന് സമീപത്ത് നിന്ന് ലൊക്കേഷൻ ലഭിച്ചെന്നും ഇവയും സോഷ്യൽ മീഡിയ അക്കൗണ്ടുകളുമെല്ലാം കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പ്രതികരിച്ചു.