കൊല്ലം: മാനസിക രോഗ ചികിത്സയുടെ മരുന്നുകള്‍ വാങ്ങുന്നതിനും വില്‍ക്കുന്നിനും വേണ്ടി ഡോക്ടറുടെ വ്യാജ കുറിപ്പടി നിര്‍മ്മിച്ച നിക്‌സന്‍ (31) സനൂപ് (36) എന്നിവരെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. മുനമ്പം സൂപ്രണ്ട് ഓഫ് പോലീസ് പ്രത്യേക സംഘം, പറവൂര്‍ പോലീസ് എന്നിവരടങ്ങുന്ന സംയുക്ത സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
പറവൂരിലെ ഒരാശുപത്രിയിലെ സീലും കുറിപ്പടിയും പ്രതികള്‍ വ്യാജമായി നിര്‍മ്മിച്ചിട്ടുണ്ട്. ഇവര്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് ഒന്നിലധികം മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് ഗുളികകള്‍ വാങ്ങി വിറ്റതായി പോലീസ് സംശയിക്കുന്നു. ഇവരുടെ കണ്ണികളുടെ വ്യാപ്തി മനസ്സിലാക്കാന്‍ വിശദമായ അന്യേഷണം നടത്തുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
എറണാകുളം റൂറല്‍ മേധാവി വൈഭവ് സക്‌സേനക്ക് ലഭി്ച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. 2024 ല്‍ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റെന്‍സസ് ആക്ട് (എന്‍.ഡി.പി.എസ്) പ്രകാരം സംസ്ഥാനത്ത് 24517 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കണക്കുകള്‍ കേരളത്തില്‍ മയക്ക് മരുന്നിന്റെ ഉപയോഗം വര്‍ദ്ധിച്ചതായി കാണിക്കുന്നു. മയക്ക് മരുന്നിന്റെ പങ്ക് വ്യക്തമാക്കുന്ന കുറ്റകൃത്യങ്ങളുട ഒരു പരമ്പര തന്നെ സംസ്ഥാനത്ത് അടുത്തിടെ ഉണ്ടായിട്ടുണ്ട്.