കണ്ണൂര്‍ – ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ തലശ്ശേരിയിലെ വിക്ടോറിയ ബാര്‍ മുറ്റത്ത് വാഹനത്തിന് സമീപം സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ജൂലൈ 17-ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതികളെ മാഹി ഇരട്ടക്കൊലക്കേസിന്റെ വിചാരണയ്ക്കായി തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോഴാണ് സംഭവം. കോടതിയുടെ ഉച്ചഭക്ഷണ ഇടവേളയിലാണ് പൊലീസുകാര്‍ മദ്യപിക്കാന്‍ സൗകര്യമൊരുക്കിയത്.


പ്രതികളെ പുറത്ത് കൊണ്ടുപോകുമ്പോള്‍ പൊലീസ് എല്ലായ്‌പ്പോഴും ഒപ്പമുണ്ടാകണം. എന്നാല്‍, പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ പ്രതികള്‍ മദ്യം കഴിക്കുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സമീപത്ത് ഇല്ലെന്ന് വ്യക്തമാണ്. പ്രതികളുടെ സുഹൃത്തുക്കള്‍ മദ്യം കൊണ്ടുവന്ന് നല്‍കിയതായാണ് വിവരം.
സംഭവത്തില്‍ കണ്ണൂര്‍ എ.ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെ ജില്ലാ പൊലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തിരുന്നു.



