പാലക്കാട്: അച്ഛനൊപ്പം ചികിത്സയ്ക്കെത്തിയ അഞ്ചു വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു. പാലക്കാട് ആനക്കര സ്പെഷ്യൽ എഡ്യൂക്കേഷൻ സെന്ററിലാണ് സംഭവം. കൂറ്റനാട് സ്വദേശികളായ സുരേഷ്-വിദ്യ ദമ്പതികളുടെ മകനാണ് മരിച്ചത്.
അച്ഛൻ സുരേഷിനൊപ്പം ഹൈപ്പർ ആക്ടീവ് കുട്ടികൾക്കുള്ള തെറാപ്പി പരിശീലനത്തിനെത്തിയതായിരുന്നു കുട്ടി. കുട്ടിയെ രക്ഷിക്കാൻ അച്ഛനും കൂടെ കിണറ്റിൽ ചാടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group