തിരുവനന്തപുരം: റമ്പൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അഞ്ചുമാസം പ്രായമായ കുഞ്ഞ് മരിച്ചു. പൂജയ്ക്കായി കരുതിവെച്ചിരുന്ന റമ്പൂട്ടാൻ കുഞ്ഞ് എടുത്ത് കഴിക്കുകയായിരുന്നു. തിരുവനന്തപുരം കല്ലമ്പലം കരവാരം തോട്ടയ്ക്കാട് മംഗ്ലാവിൽ വീട്ടിൽ അനീഷ്-വൃന്ദ ദമ്പതികളുടെ ആൺകുഞ്ഞ് ആദവാണ് മരിച്ചത്.
കുഞ്ഞ് ഇന്നലെ വൈകുന്നേരം റമ്പൂട്ടാൻ പുറംതോടോടെ വിഴുങ്ങുകയായിരുന്നു. തുടർന്ന് ഉടനെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയും റമ്പൂട്ടാൻ പുറത്തെടുക്കുകയും ചെയ്തു. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെയാണ് കാര്യങ്ങൾ കൈവിട്ട് കുഞ്ഞ് തീരാ നോവായി മാറിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group