തിരുവനന്തപുരം: ഉച്ചഭക്ഷണത്തിനായി വീട്ടിലേക്കു പോയ വനിതാ പോലീസ് മരിച്ച നിലയിൽ. ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറും നാവായിക്കുളം സ്വദേശിനിയുമായ അനിത(46)യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന അനിത ഉച്ചയ്ക്ക് 12 മണിയോടെ ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കല്ലമ്പലത്ത് പുതുതായി താമസമാക്കിയ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.
മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പോലീസ് പറയുന്നത്. ഇവർ വിഷാദരോഗിയായിരുന്നുവെന്ന് വിവരമുണ്ട്. റിട്ട. എസ്.ഐ പ്രസാദ് ആണ് ഭർത്താവ്. രണ്ട് മക്കളുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group