കൊച്ചി– എളമക്കരയിൽ അച്ഛനും മകളും മരിച്ച നിലയിൽ. ആലപ്പുഴ സ്വദേശികളായ പവിശങ്കർ മകൾ ആറ് വയസ്സുകാരി വാസുകി എന്നിവരാണ് മരിച്ചത്. മകൾക്ക് വിഷം നൽകി കൊന്ന ശേഷം പവിശങ്കർ തൂങ്ങി മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ഈ സമയത്ത് പവിശങ്കറിന്റെ ഭാര്യ വീട്ടിലുണ്ടായിരുന്നില്ല. ഇവർ വീട്ടിലെത്തിയപ്പോഴാണ് മരിച്ചു കിടക്കുന്ന ഭർത്താവിനെയും മകളെയും കാണുന്നത്. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും സൂചനകളുണ്ട്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. പവിശങ്കറിന്റെ ഭാര്യയെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



