Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, July 12
    Breaking:
    • സന്ദര്‍ശകര്‍ക്ക് വിസ്മയം തീര്‍ത്ത് സൗദിയിലെ ഏറ്റവുംഉയരം കൂടിയ ജലധാര അസീറിലെ അല്‍വാദി റിസോര്‍ട്ടില്‍
    • ഹോർമുസ് കടലിടുക്കിലെ കപ്പൽച്ചാൽ രണ്ട് പാതകളാക്കാൻ ഒമാന്റെ നിർദ്ദേശം; ചർച്ചകൾ സജീവം
    • ഇറാനെതിരെ മൂന്നാം റൗണ്ട് ആക്രമണം ആരംഭിച്ച് യു.എസ് സൈന്യം, ഹോര്‍മുസ് അടച്ച് ഇറാന്‍
    • അർജന്റീന സെമിയിൽ: സ്വിറ്റ്‌സർലൻഡിനെതിരെ ആവേശജയം
    • എക്സ്ട്രാ ടൈമിലെ ബെല്ലിങ്ഹാമിന്റെ വിന്നിങ് ഗോൾ; നോർവെയെ തകർത്ത് ഇംഗ്ലണ്ട് ലോകകപ്പ് സെമിഫൈനലിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    കാണാതായ യുവ അധ്യാപികയെയും മലയാളി ദമ്പതികളെയും അരുണാചലില്‍ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

    സി വിനോദ് ചന്ദ്രൻBy സി വിനോദ് ചന്ദ്രൻ02/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം – തിരുവനന്തപുരത്ത് നിന്ന് കഴിഞ്ഞ ദിവസം കാണാതായ യുവ അധ്യാപികയെയും സുഹൃത്തുക്കളായ മലയാളി ദമ്പതികളെയും അരുണാചല്‍ പ്രദേശില്‍ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
    കോട്ടയം സ്വദേശികളായ ദേവി, ഭര്‍ത്താവ് നവീന്‍, അധ്യാപിക ആര്യ എന്നിവരെയാണ് ഇറ്റാനഗറിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദേവിയും നവീനും കോട്ടയം സ്വദേശികളാണ്. ആര്യ തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂള്‍ അധ്യാപികയാണ്. മാര്‍ച്ച് 27 മുതലാണ് ആര്യയെ കാണാതായത്. മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ട്. ആത്മഹത്യാ കുറിപ്പും കണ്ടെത്തി. സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു എന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

    കഴിഞ്ഞ 27ന് തിരുവനന്തപുരത്ത് നിന്ന് വീട്ടുകാരോട് പറയാതെ ആര്യ ഇറങ്ങിപ്പോകുകയായിരുന്നു എന്നാണ് വിവരം. ബന്ധുക്കളുടെ പരാതിയില്‍ വട്ടിയൂര്‍ക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. പോലീസ് അന്വേഷണത്തില്‍ ആര്യ നവീനും ദേവിക്കും ഒപ്പമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഗുവാഹട്ടിയിലേക്ക് ഇവര്‍ പോയതായി കണ്ടെത്തിയിരുന്നു. വിനോദ യാത്രക്ക് പോകുകയാണെന്ന് പറഞ്ഞാണ് നവീനും ദേവിയും വീട്ടില്‍ നിന്നിറങ്ങിയത്. അതിനാല്‍ ബന്ധുക്കള്‍ അന്വേഷിച്ചിരുന്നില്ല. എന്നാല്‍ ആര്യയുടെ തിരോധാനം അന്വേഷിച്ചപ്പോഴാണ് ഇവരും ഒപ്പം പോയതാണെന്ന് മനസിലായത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇവര്‍ മരണാനന്തര ജീവിതത്തെ കുറിച്ചൊക്കെ ഇന്റര്‍നെറ്റില്‍ പരിശോധിച്ചിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ആര്യ ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളില്‍ ദേവിയും മുന്‍പ് ജോലി ചെയ്തിരുന്നു. ജര്‍മ്മന്‍ ഭാഷ പഠിപ്പിച്ചിരുന്ന അധ്യാപികയായിരുന്നു ദേവി. ഇവര്‍ അടുത്ത സുഹൃത്തുക്കളുമായിരുന്നു. ഇന്ന് രാവിലെയാണ് ഇറ്റാനഗര്‍ പോലീസ് മരണവിവരം ബന്ധുക്കളെയും കേരള പോലീസിനെയും അറിയിച്ചത്. മരിച്ചവരുടെ മുറിയില്‍ നിന്ന് ലഭിച്ച രേഖകള്‍ പ്രകാരമാണ് ഇറ്റാനഗര്‍ പോലീസ് ആളുകളെ തിരിച്ചറിഞ്ഞത്. മൂവരും ശരീരത്തില്‍ വ്യത്യസ്തമായ മുറിവുകളുണ്ടാക്കിയെന്നാണ് വിവരം. മുറിവുകളില്‍ നിന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Arunachal Teacher
    Latest News
    സന്ദര്‍ശകര്‍ക്ക് വിസ്മയം തീര്‍ത്ത് സൗദിയിലെ ഏറ്റവുംഉയരം കൂടിയ ജലധാര അസീറിലെ അല്‍വാദി റിസോര്‍ട്ടില്‍
    12/07/2026
    ഹോർമുസ് കടലിടുക്കിലെ കപ്പൽച്ചാൽ രണ്ട് പാതകളാക്കാൻ ഒമാന്റെ നിർദ്ദേശം; ചർച്ചകൾ സജീവം
    12/07/2026
    ഇറാനെതിരെ മൂന്നാം റൗണ്ട് ആക്രമണം ആരംഭിച്ച് യു.എസ് സൈന്യം, ഹോര്‍മുസ് അടച്ച് ഇറാന്‍
    12/07/2026
    അർജന്റീന സെമിയിൽ: സ്വിറ്റ്‌സർലൻഡിനെതിരെ ആവേശജയം
    12/07/2026
    എക്സ്ട്രാ ടൈമിലെ ബെല്ലിങ്ഹാമിന്റെ വിന്നിങ് ഗോൾ; നോർവെയെ തകർത്ത് ഇംഗ്ലണ്ട് ലോകകപ്പ് സെമിഫൈനലിൽ
    12/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version