വടകര: തെരുവുനായയുടെ ആക്രമണത്തില്‍ ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞ് പരുക്ക് പറ്റിയ പ്രവാസി മരിച്ചു. കക്കാട് കുഞ്ഞിപ്പള്ളി കടലാക്കിയില്‍ താമസിക്കുന്ന അത്താഴക്കുന്ന് കുഞ്ഞിപ്പള്ളി റൈസ് മില്ലിനു സമീപത്തെ തോലന്റകത്ത് സലീമാ(47)ണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ നമസ്കാരത്തിനായി പള്ളിയിലേക്ക് പോകുമ്പോൾ കുഞ്ഞിപ്പള്ളി കപ്പാലത്തിന്ന് സമീപം തെരുവ് നായ കുറുകെ ചാടുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷാര്‍ജയിലെ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്ന സലീം സഹോദരീപുത്രന്റെ വിവാഹത്തിനായി നാലു ദിവസം മുൻപാണ് നാട്ടിലെത്തിയത്. പരേതരായ പി.എ ഹസന്റെയും കുഞ്ഞായിഷയുടെയും മകനാണ്. ഭാര്യ: സൗദ. മക്കള്‍: സഫ(വിദ്യാര്‍ഥിനി, സര് സയ്യിദ് കോളജ്, തളിപ്പറമ്പ), സഫ് വാന്‍ (വിദ), സജ് വ).
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group