കൊച്ചി– മലയാള സിനിമയില്‍ റെക്കോര്‍ഡ് നേട്ടവുമായി മോഹന്‍ലാല്‍-പൃഥിരാജ് കൂട്ടുകെട്ടില്‍ പിറന്ന എമ്പുരാന്‍. മാര്‍ച്ച് 27ന് റിലീസ് ചെയ്ത ചിത്രം വന്‍വിവാദത്തിന് തിരികൊളുത്തിയിരുന്നു. പക്ഷെ നിലവില്‍ ആഗോളതലത്തില്‍ 250 കോടിയലധികം രൂപ നേടി കഴിഞ്ഞു. ആദ്യ ദിനത്തില്‍ 67 കോടിയലധികം നേടിയ സിനിമ 48 മണിക്കൂറിനുള്ളില്‍ ആഗോളതലത്തില്‍ 100 കോടി നേടിയിരുന്നു. അഞ്ച് ദിവസം കൊണ്ട് സിനിമ 200 കോടി ക്ലബ്ബിലും ഇടം പിടിച്ച സിനിമ ഇപ്പോഴും തിയറ്ററുകളില്‍ പ്രദശനത്തിനുണ്ട്.
വിവാദങ്ങള്‍ക്കിടയില്‍ സിനിമയുടെ മൂന്നാം ഭാഗം ഉണ്ടാകുമോ എന്ന പ്രേക്ഷകരുടെ സംശയത്തിന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഉറപ്പ് വന്നതോട് കൂടെ ആശങ്കകള്‍ അവസാനിച്ചു. അതേ സമയം 24 മാറ്റങ്ങള്‍ നടത്തിയ ചിത്രത്തിന്റെ ഒ.ടി.ടി പതിപ്പ് റിലീസിനെ കുറിച്ച് എഡിറ്റര്‍ അഖിലേഷ് മോഹനന്‍ പ്രതികരിച്ചിരിക്കുകയാണ്.
ഏത് ഒ.ടി.ടി പ്ലാറ്റ് ഫോമിലാണ് റിലീസ് ചെയ്യുക എന്ന് വ്യക്തമല്ലെങ്കിലും റീ എഡിറ്റ് ചെയ്ത പതിപ്പായിരിക്കും പ്രദര്‍ശനത്തിന് എത്തുകയെന്ന് അഖിലേഷ് മോഹനന്‍ അറിയിച്ചു. സിനിമ റിലീസ് ചെയ്തതിന് ശേഷമാണ് ഗുജറാത്ത് കലാപത്തിലെ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന് ആരോപിച്ച് തീവ്രവലതുപക്ഷ വിഭാഗം ബഹിഷ്‌കരണ ആഹ്വാനവുമായി രംഗത്ത് വന്നത്. ചെറിയ മാറ്റങ്ങളോടെ സിനിമ ഇറക്കുകയായിരുന്നു.