വയനാട്– വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിനായി വനംവകുപ്പ് സ്ഥാപിച്ച റോപ്പ് വേലി ഉദ്ഘാടനത്തിന് മുമ്പ് കാട്ടാന തകര്‍ത്തു. മാനന്തവാടിയില്‍ സമീപകാലത്ത് കാട്ടാന ആക്രമണത്തില്‍ അജീഷ് എന്നയാള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വനം വകുപ്പ് 3.5 കോടി ചെലവില്‍ നിര്‍മിച്ച വേലിയാണ് കാട്ടാന തകര്‍ത്തത്. എന്നാല്‍ ഉദ്ഘാടനത്തിന് മുമ്പെ തന്നെ ഏകദേശം 12 മീറ്റര്‍ വേലി കാട്ടാന തകര്‍ത്തത് വേലിയുടെ ഗുണമേന്മയില്‍ സംശയം ആളുകൾ പ്രകടിപ്പിച്ചു.
വേലി വെക്കുമ്പോൾ നാല് ക്ലാമ്പുകള്‍ ഘടിപ്പിക്കുന്നതിന് പകരം പല ഭാഗങ്ങളിലും രണ്ട് ക്ലാമ്പുകള്‍ മാത്രമാണ് ഉപയോഗിച്ചിരുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. അത് കൊണ്ടാണ് വേലിയുടെ തകര്‍ന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വേലി നിര്‍മ്മാണ പ്രവര്‍ത്തനം കൈകാര്യം ചെയ്തത് കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ്. റോപ്പ് വേലി ഡിസൈന്‍ ചെയ്തത് എന്‍.ഐടിയും നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചത് കിഫ്ബി എഞ്ചിനീയര്‍മാരുമാണ്.
വേലി തകര്‍ന്നയിടങ്ങളില്‍ ഫോറസ്റ്റ് വകുപ്പ് സാങ്കേതിക പഠനം നടത്തും. തകര്‍ന്ന ഭാഗങ്ങള്‍ മാറ്റിപണിയേണ്ടതുണ്ടോ എന്നത് ഉടന്‍ തീരുമാനമാകുമെന്നാണ് റിപ്പോര്‍ട്ട്. വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടിട്ടുണ്ട് വൈല്‍ഡ് കൊണ്‍ഫ്ളിക്സ് ആക്ഷന്‍ കമ്മിറ്റി വനം മന്ത്രിക്ക് പരാതി നല്‍കി. വയനാട് ജില്ലയിലെ മറ്റ് ഭാഗങ്ങളില്‍ പരീക്ഷിച്ച കൃത്രിമബുദ്ധിയുള്ള ‘എലി-ഫെന്‍സ്’ സംവിധാനങ്ങള്‍ ഇപ്പോഴും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതായി അധികൃതര്‍ പറയുന്നു. കാട്ടാനകളുടെ നീക്കം നിരീക്ഷിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഈ സംവിധാനങ്ങള്‍ വ്യാപിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.