തൃശൂർ: യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റിലെ കനത്ത തോൽവിക്ക് പിന്നാലെ വൈകാരിക പ്രകടനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഇനി മത്സരിക്കാനില്ലെന്നും കോൺഗ്രസിന്റെ ഒരു കമ്മിറ്റികളിലും പങ്കെടുക്കില്ലെന്നും വെറുമൊരു പ്രവർത്തകൻ മാത്രമായിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കും. കേരളത്തിൽ പ്രധാന മുണണികൾക്കൊപ്പം ബി.ജെ.പിയുടെയുടെ സാന്നിധ്യം വർധിച്ചത് കരുതലോടെ കാണണം. ന്യൂനപക്ഷ വോട്ടുകളിലുണ്ടായ വിള്ളലാണ് ബി.ജെ.പിക്ക് നേട്ടമുണ്ടായത്. തൃശൂരിൽ യുഡിഎഫിന്റെ കണക്കു കൂട്ടൽ പാളിപ്പോയി. വ്യക്തിയെയോ നേതാക്കളെയോ കുറ്റപ്പെടുത്തില്ല. ബൂത്തു തല പ്രവർത്തനത്തിൽ യുഡിഎഫ് പരാജയപ്പെട്ടു. ഇനിയൊരു മത്സരത്തിന് ആലോചനയില്ല. തനിക്കു വേണ്ടി പ്രചരണത്തിന് നേതാക്കൾ ആരും വന്നില്ല. തൃശൂരിൽ ഇനി ചെറുപ്പക്കാർ വരട്ടെ. സംഘടനാ സംവിധാനം വളരെ പ്രയാസത്തിലാണ്. ഞാൻ മത്സരിച്ച മണ്ഡലത്തിൽ തന്നെ ബി ജെ പി അക്കൗണ്ട് തുറന്നതിൽ വിഷമമുണ്ട്. എന്നും കോൺഗ്രസുകാരനായിരിക്കുമെന്നും സാധാരണ കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group