ആലപ്പുഴ: തെരുവുനായയുടെ ആക്രമണത്തിൽ ആറാട്ടുപുഴയിൽ വയോധികയ്ക്ക് ദാരുണാന്ത്യം. തകഴി അരയൻചിറ സ്വദേശി കാർത്ത്യായനി(88)യെയാണ് തെരുവ് നായ കടിച്ചു കൊന്നത്. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം.
മകൻ പ്രകാശന്റെ വീട്ടിലെത്തിയതായിരുന്നു കാർത്ത്യായനി. മകനും ചെറു മക്കളും പുറത്ത് പോയ സമയത്താണ് തെരുവ് നായ ആക്രമണമുണ്ടായത്. വീട്ടിൽ മകന്റെ ഭാര്യ ഉണ്ടായിരുന്നു. ഇവർ കാണുമ്പോഴേക്കും നായ കാർത്ത്യായനിയമ്മയെ കടിച്ചുകുടഞ്ഞിരുന്നു. മുഖംമുഴുവൻ ചോരയുമായി അമ്മ മുറ്റത്ത് വീണ് കിടക്കുകയായിരുന്നു. മുഖമാകെ നായ കടിച്ചെടുത്ത നിലയിലായിരുന്നു. കണ്ണുകളും നഷ്ടപ്പെട്ടു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group