Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, January 23
    Breaking:
    • Descubre las Ventajas del Código Promo de TonyBet
    • Sol Casino Regala 10 Euros para Tu Aventura de Juegos
    • Jokerbet te regala 10 euros para comenzar a jugar hoy
    • DAZN Bet Análisis de Opiniones y Experiencias de Usuarios
    • Códigos de Bonos Sin Depósito para el Casino Sector 777
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ബലിപെരുന്നാള്‍: വെള്ളിയാഴ്ച അവധി റദ്ദാക്കിയതിനെതിരെ പ്രതിഷേധം ശക്തം

    നേരത്തെ സര്‍ക്കാര്‍ കലണ്ടര്‍പ്രകാരം വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. ഇത് ശനിയാഴ്ചത്തേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കിയതിന് പിന്നാലെയാണ് ലീഗ് ആവശ്യവുമായി രംഗത്തെത്തിയത്.
    അശ്റഫ് തൂണേരിBy അശ്റഫ് തൂണേരി05/06/2025 Kerala Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Eid Wishes
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്- ബലിപെരുന്നാള്‍ പ്രമാണിച്ച് വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ചയുണ്ടായിരുന്ന അവധി റദ്ദാക്കി ശനിയാഴ്ചയാക്കി പ്രഖ്യാപിച്ചതിനെതിരെ പ്രതിഷേധം ശക്തമായി. പെരുന്നാള്‍ അവധി റദ്ദാക്കിയത് പ്രതിഷേധാര്‍ഹമാണെന്നും വെള്ളിയാഴ്ച ഒഴിവു ദിനമായി പ്രഖ്യാപിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ.പി.എം.എ സലാം ആവശ്യപ്പെട്ടു. നേരത്തെ സര്‍ക്കാര്‍ കലണ്ടര്‍പ്രകാരം വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. ഇത് ശനിയാഴ്ചത്തേക്ക് മാറ്റി കേരള സര്‍ക്കാര്‍ ഉത്തരവിറക്കിയതിന് പിന്നാലെയാണ് ലീഗ് ആവശ്യവുമായി രംഗത്തെത്തിയത്. സര്‍ക്കാര്‍ നടപടിക്കെതിരെ വിവിധ അധ്യാപക സംഘടനകളും മത സംഘടനകളും രംഗത്തെത്തി. ബലി പെരുന്നാളിനോടനുബന്ധിച്ച് വെള്ളിയാഴ്ച നല്‍കിയിരുന്ന അവധി ശനിയാഴ്ചയിലേക്ക് മാറ്റിയ നടപടി പ്രതിഷേധാര്‍ഹവും കടുത്ത അനീതിയുമാണെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

    മുസ്ലിംങ്ങളുടെ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ആഘോഷമാണ് പെരുന്നാളുകള്‍. ഇരു പെരുന്നാളിനും മൂന്ന് ദിവസത്തെ അവധി നല്‍കണമെന്ന ആവശ്യം ഇതു വരെ അംഗീകരിച്ചിട്ടില്ല. ദൂരെ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും , വിദ്യാര്‍ത്ഥികള്‍ക്കും ഒക്കെ വീട്ടില്‍ പെരുന്നാള്‍ ആഘോഷിക്കാനുള്ള അവസരമാണ് ഇതു വഴി നിഷേധിക്കപ്പെടുന്നത്.
    ന്യായമായ ഈ ആവശ്യത്തില്‍ അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്ന് കെ.എ.ടി.എഫ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എം.ടി. സൈനുല്‍ ആബിദീന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മാടമ്പാട്ട് ,എ.പി. ബഷീര്‍, മാഹിന്‍ ബാഖവി, നൗഷാദ് കോപ്പിലാന്‍,റഷീദ് മദനി, എം.എ. സാദിഖ്, കെ. നൂറുല്‍ അമീന്‍, എം.പി. അബ്ദുല്‍ സലാം, മുഹമ്മദലി മിശ്ക്കാത്തി, സി.പി. മുഹമ്മദ് കുട്ടി, നൗഷാദ് മണ്ണിശ്ശേരി, ടി.സി ലത്തിഫ് ,ഒ എം യഹ്യയഖാന്‍,അബ്ദുര്‍റഷീദ് ഖാസിമി, ജൈസല്‍, കെ.കെ. റംലത്ത്, കെ. ഹസ്സന്‍,
    സൈനബ സംസാരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിദ്യാര്‍ത്ഥികളുടെ ബലിപെരുന്നാള്‍ അവധി കവര്‍ന്നത് പ്രതിഷേധാര്‍ഹമാണെന്ന് അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ ഭാരവാഹികള്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇത് മുസ്ലിം സമുദായത്തിനോടുള്ള നീതീകേടാണെന്ന് കെ.എന്‍.എം മര്‍കസുദ്ദഅ്വ ജനറല്‍ സെക്രട്ടറി എം. അഹമ്മദ് കുട്ടി മദനി പ്രസ്താവനയില്‍ പറഞ്ഞു. ബലി പെരുന്നാളിന് ബലിയടക്കമുള്ള കര്‍മങ്ങള്‍ ചെയാനുണ്ടെന്നിരിക്കെ പ്രഖ്യാപിച്ച അവധി പോലും എടുത്ത് കളയുന്നത് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് പെരുന്നാളുകള്‍ക്കും മിനിമം മൂന്ന് ദിവസമെങ്കിലും അവധി നല്‍കണമെന്ന ആവശ്യം എത്രയോ കാലമായി ഉയരുന്നതാണെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫ് പറഞ്ഞു. അറഫ നോമ്പിന്റെ ദിനം കൂടിയായ നാളെ അവധിയാണെന്ന ഉറപ്പിലാണ് അധ്യാപകരും വിദ്യാര്‍ഥികളും ഉണ്ടായിരുന്നത്. പെട്ടെന്ന് പ്രവൃത്തി ദിനമാക്കിക്കൊണ്ടുള്ള സര്‍ക്കാറിന്റെ അറിയിപ്പ് ഒരു വിഭാഗത്തിന്റെ ആഘോഷത്തിനോടുള്ള അവഗണനയായി മാത്രമേ കാണാനാകൂവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    cancelled Eid eidholiday friday
    Latest News
    Descubre las Ventajas del Código Promo de TonyBet
    23/01/2026
    Sol Casino Regala 10 Euros para Tu Aventura de Juegos
    23/01/2026
    Jokerbet te regala 10 euros para comenzar a jugar hoy
    23/01/2026
    DAZN Bet Análisis de Opiniones y Experiencias de Usuarios
    23/01/2026
    Códigos de Bonos Sin Depósito para el Casino Sector 777
    23/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version