Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, August 8
    Breaking:
    • വി ഡി സവര്‍ക്കറെ പുകഴ്ത്തിയ വിവാദ ചോദ്യാവലിയില്‍ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍
    • ഇറാനെ പരാജയപ്പെടുത്താനാകില്ലെന്ന് തുറന്നുപറഞ്ഞ് ജനറല്‍ കെയ്ന്‍; യുദ്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ വഴികാണണമെന്നും ആവശ്യം
    • സൗദി അറേബ്യക്കെതിരായ ഹൂത്തി ആക്രമണങ്ങളെ അപലപിച്ച് രക്ഷാ സമിതി
    • രാജേഷിന്റെ മൃതദേഹം ഫ്രീസർ ഇല്ലാതെ കൊണ്ടുപോയ സംഭവം: പയ്യന്നൂർ തഹസിൽദാറിനെ സസ്പെൻഡ് ചെയ്യാൻ നിർദ്ദേശം
    • അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പാക്കാം: പ്രസവാനന്തര ആഹാരരീതിയിലെ ശരിയും തെറ്റും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    വി ഡി സവര്‍ക്കറെ പുകഴ്ത്തിയ വിവാദ ചോദ്യാവലിയില്‍ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍

    Mujeeb PBy Mujeeb P08/08/2026 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: വി ഡി സവര്‍ക്കറെ പുകഴ്ത്തിയ വിവാദ ചോദ്യാവലിയില്‍ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ക്വിസ് മല്‍സരം സാമൂഹ്യ ശാസ്ത്ര ക്ലബിന്റെയോ വിദ്യാഭ്യാസ വകുപ്പിന്റെയോ പ്രവര്‍ത്തന കലണ്ടറില്‍ തീരുമാനിക്കാത്ത പരിപാടിയെന്നും വാര്‍ത്താ കുറിപ്പില്‍ മന്ത്രി വ്യക്തമാക്കി.

    കാസര്‍ഗോഡ്, കുമ്പള, മഞ്ചേശ്വരം ഉപ ജില്ലകളിലെ സ്‌കൂളുകളില്‍ നടത്തിയ ക്വിസില്‍ വിവാദമുണ്ടായ സാഹചര്യത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. ആഗസ്റ്റ് 6 ന് കാസര്‍ഗോഡ്, കുമ്പള, മഞ്ചേശ്വരം ഉപ ജില്ലകളിലെ സ്‌കൂളുകളില്‍ ഫ്രീഡം ക്വിസ് എന്ന പേരില്‍ സംഘടിപ്പിച്ച ക്വിസ് മത്സരം സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെയോ വിദ്യാഭ്യാസ വകുപ്പിന്റെയോ പ്രവര്‍ത്തന കലണ്ടറില്‍ തീരുമാനിക്കാത്ത പരിപാടിയാണെന്നും ഇത് പോലെ പ്രദേശികമായി അനൗദ്യോഗികമായി ചോദ്യങ്ങള്‍ നിര്‍മ്മിച്ച് മത്സരം നടത്താന്‍ വിദ്യാഭ്യാസ വകുപ്പും, സാമൂഹ്യ ശാസ്ത്ര ക്ലബ്ബും ആരെയും ചുമതലപ്പെട്ടുത്തിയിട്ടുമില്ലെന്നും വ്യക്തമാക്കി. ചരിത്രത്തിന്റെ പിന്‍ബലമില്ലാത്ത തെറ്റായ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയത് ദോഷൈകദൃഷ്ടിയുള്ളവരാണ്. ഇത്തരത്തില്‍ തെറ്റായ ചോദ്യം തയ്യാറാക്കി മത്സരം നടത്തിയത് ആരെന്ന് അന്വേഷണം നടത്തി കണ്ടു പിടിച്ച്, അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് നിര്‍ദേശം നല്‍കിയതെന്ന് കുറിപ്പില്‍ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിഡി സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം വിദ്യാര്‍ഥികളുടെ ക്വിസ്മല്‍സരത്തില്‍ ഉള്‍പ്പെട്ടതില്‍ പരിശോധന നടത്തിയിരുന്നു. കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എഇഒമാരോടാണ് റിപ്പോര്‍ട്ട് തേടിയത്. ബ്രിട്ടീഷുകാരില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരെന്ന ചോദ്യത്തിന് ഉത്തരമായി നല്‍കിയത് സവര്‍ക്കറുടെ പേരായിരുന്നു. സംഭവത്തില്‍ പരാതിയുമായി എംഎസ്എഫ് രംഗത്തെത്തി. ഡിഇ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    VD Savarkar
    Latest News
    വി ഡി സവര്‍ക്കറെ പുകഴ്ത്തിയ വിവാദ ചോദ്യാവലിയില്‍ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍
    08/08/2026
    ഇറാനെ പരാജയപ്പെടുത്താനാകില്ലെന്ന് തുറന്നുപറഞ്ഞ് ജനറല്‍ കെയ്ന്‍; യുദ്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ വഴികാണണമെന്നും ആവശ്യം
    08/08/2026
    സൗദി അറേബ്യക്കെതിരായ ഹൂത്തി ആക്രമണങ്ങളെ അപലപിച്ച് രക്ഷാ സമിതി
    08/08/2026
    രാജേഷിന്റെ മൃതദേഹം ഫ്രീസർ ഇല്ലാതെ കൊണ്ടുപോയ സംഭവം: പയ്യന്നൂർ തഹസിൽദാറിനെ സസ്പെൻഡ് ചെയ്യാൻ നിർദ്ദേശം
    08/08/2026
    അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പാക്കാം: പ്രസവാനന്തര ആഹാരരീതിയിലെ ശരിയും തെറ്റും
    08/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.