Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 31
    Breaking:
    • യുഎസ് യുദ്ധവിമാനങ്ങൾ; ഇറങ്ങാൻ അനുമതി നിഷേധിച്ച് ഇറ്റലി
    • ഹുര്‍മുസ് കടലിടുക്ക് തുറക്കാതെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ്
    • ലെബനോനില്‍ ഹിസ്ബുല്ലയുമായുള്ള പോരാട്ടത്തില്‍ നാലു ഇസ്രായിലി സൈനികര്‍ കൊല്ലപ്പെട്ടു
    • അല്‍ഖര്‍ജില്‍ ഡ്രോണ്‍ ഭാഗങ്ങള്‍ പതിച്ച് രണ്ടു പേര്‍ക്ക് പരിക്ക്
    • അരുന്ധതി റോയിക്ക് അമേരിക്കയിൽ നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ പുരസ്കാരം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടിരുന്നുവെന്ന് ഇ.പി ജയരാജൻ, വീട്ടിൽ വന്നയാളോട് ഇറങ്ങിപ്പോകാൻ പറയാൻ പറ്റുമോ എന്നും ചോദ്യം

    പി വി ശ്രീജിത്By പി വി ശ്രീജിത്26/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇ.പി ജയരാജൻ
    Share
    WhatsApp Facebook Twitter Telegram LinkedIn

    കണ്ണൂർ: ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറെ താൻ കണ്ടിരുന്നുവെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ജയരാജൻ, ബി.ജെ.പിയിലേക്ക് ചേക്കേറാൻ ഉന്നത നേതൃത്വവുമായി ചർച്ച നടത്തിയെന്ന വിവാദം പുകയുന്നതിനിടെയാണ് ഇ.പിയുടെ ഈ തുറന്നു പറച്ചിൽ.
    തിരുവനന്തപുരത്ത് ആക്കുളത്തുള്ള തൻ്റെ മകൻ്റെ ഫ്ളാറ്റിൽ ജാവഡേക്കർ വന്നിരുന്നു. വീട്ടിൽ വന്നയാളോട് ഇറങ്ങിപ്പോകാൻ പറയാൻ കഴിയുമോ – ഇ.പി ചോദിച്ചു.

    എന്നാൽ ബിജെപിയിൽ പോകാൻ യാതൊരു ചർച്ചയും നടത്തിയില്ല. പ്രകാശ് ജാവഡേക്കർ എന്നെ കാണാൻ വന്നിരുന്നു. മകന്റെ കുട്ടിയുടെ പിറന്നാൾ ആഘോഷത്തിനിടെ മകന്റെ തിരുവനന്തപുരത്തെ ഫ്ലാറ്റിലാണ് വന്നത്. എന്താണ് വന്നതെന്ന് ചോദിച്ചപ്പോൾ അതുവഴി പോയപ്പോൾ കണ്ട് പരിചയപ്പെടാൻ വന്നതാണെന്ന് മാത്രം പറഞ്ഞു. അദ്ദേഹം രാഷ്ട്രീയം സംസാരിക്കാൻ ശ്രമിച്ചു. അത് താല്പര്യമില്ല എന്ന് ഞാൻ പറഞ്ഞു.’ ഇപി ജയരാജൻ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    പ്രകാശ് ജാവഡേക്കർ

    തനിക്കെതിരെ കെ.സുധാകരനും ശോഭാ സുരേന്ദ്രനും ചേർന്ന് ആസൂത്രിത ഗൂഢാലോചന നടത്തിയാണ് ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും. – ജയരാജൻ പറഞ്ഞു.
    കെ. സുധാകരനും ശോഭാ സുരേന്ദ്രനും നാല് മാധ്യമപ്രവർത്തകരും ചേർന്നാണ് എനിക്കെതിരെ ഗൂഢാലോചന നടത്തിയത്. ഇതിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പിൻ്റെ തലേദിവസം നടത്തിയ ഈ ആരോപണങ്ങൾ.

    സുധാകരന്റെ ബി.ജെ.പിയിലേക്കുള്ള പോക്കിനെ ലഘൂകരിക്കാൻ നടത്തിയ നീക്കം
    മാത്രമാണ് തനിക്കെതിരായ ആരോപണം. താൻ ബി.ജെ.പിയിലേക്ക് പോകുമെന്നതും ചർച്ച നടത്തിയെന്നതും അടിസ്ഥാന രഹിതമായ ആരോപണം മാത്രമാണ്. സുധാകരനും ശോഭാ സുരേന്ദ്രനും തമ്മിൽ ആന്തരിക ബന്ധമുണ്ട്. – ഇ.പി പറഞ്ഞു. ശോഭ സുരേന്ദ്രനുമായി തൻ്റെ മകന് യാതൊരു ബന്ധമില്ല.ഒരു വിവാഹത്തിന് വച്ച് കണ്ട പരിചയം മാത്രമാണ് ഉള്ളത്. ശോഭയുടെ മൊബൈൽ വാങ്ങി പരിശോധിക്കണം. ശോഭയും ദല്ലാളും തമ്മിലുള്ള തർക്കത്തിനിടയിൽ തങ്ങളെ കരുവാക്കേണ്ടെന്നും ജയരാജൻ കണ്ണൂരിൽ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    യുഎസ് യുദ്ധവിമാനങ്ങൾ; ഇറങ്ങാൻ അനുമതി നിഷേധിച്ച് ഇറ്റലി
    31/03/2026
    ഹുര്‍മുസ് കടലിടുക്ക് തുറക്കാതെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ്
    31/03/2026
    ലെബനോനില്‍ ഹിസ്ബുല്ലയുമായുള്ള പോരാട്ടത്തില്‍ നാലു ഇസ്രായിലി സൈനികര്‍ കൊല്ലപ്പെട്ടു
    31/03/2026
    അല്‍ഖര്‍ജില്‍ ഡ്രോണ്‍ ഭാഗങ്ങള്‍ പതിച്ച് രണ്ടു പേര്‍ക്ക് പരിക്ക്
    31/03/2026
    അരുന്ധതി റോയിക്ക് അമേരിക്കയിൽ നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ പുരസ്കാരം
    31/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.