കണ്ണൂര്‍- ഓടിക്കൊണ്ടിരുന്ന ബസില്‍ ഡ്രൈവര്‍ അബോധാവസ്ഥയി നിയന്ത്രണം നഷ്ടമായപ്പോള്‍ ഓടിയെത്തിയ കണ്ടക്ടര്‍ ബ്രേക്ക് അമര്‍ത്തി നിയന്ത്രിച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഇന്ന് രാവിലെ പത്തിന് മാട്ടറ-തലശ്ശേരി റൂട്ടില്‍ ഓടുന്ന മുന്‍ഷ ബസ്സിലാണ് സംഭവം. ഡ്രൈവര്‍ക്ക് രക്തസമ്മതം വന്ന് ദേഹാസ്വാസ്ഥ്യം വന്നതിനാല്‍ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
ബസ് പിന്നോട്ടുപോകുന്നത് ശ്രദ്ധയില്‍പെട്ട ക്ലീനര്‍ കണ്ടക്ടറെ ഉടന്‍ വിവരമറിയിക്കുകയായിരുന്നു. ഓടിയെത്തിയ കണ്ടക്ടര്‍ ബ്രേക്ക് കൈകൊണ്ട് ശക്തിയായി അമര്‍ത്തിപ്പിടിക്കുകയായിരുന്നു. ഇതോടെ ബസ് നിയന്ത്രണ വിധേയമായി. ക്ലീനറുടേയും കണ്ടക്ടറുടേയും സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ വന്‍ അപകടമാണ് ഒഴിവായതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group