തേഞ്ഞിപ്പാലം– ബഹുരാഷ്ട്രകമ്പനിയായ ഇറാം ഹോൾഡിംഗ്സിന്‍റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹമ്മദ് കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തുന്നു.
വ്യാഴാഴ്ച (സെപ്റ്റംബര്‍ 11) രാവിലെ പത്തരക്ക് കാലിക്കറ്റ് സർവകലാശാല സെമിനാർ കോംപ്ലക്സില്‍ സിഎച്ച് മുഹമ്മദ് കോയ ചെയർ ഫോർ സ്റ്റഡീസ് ഓൺ ഡെവലപ്പിങ് സൊസൈറ്റീസ് സംഘടിപ്പിക്കുന്ന ചടങ്ങിൽ ‘നേതൃത്വവും സാമൂഹിക ഉത്തരവാദിത്തവും’ എന്ന വിഷയം അദ്ദേഹം അവതരിപ്പിക്കും.
കൊമേഴ്സ്, മാനേജ്മെന്‍റ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ മേഖലകളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സംരംഭകത്വമനസ്സുള്ളവര്‍ക്കും ഏറെ പ്രയോജനകരമായിരിക്കും പരിപാടിയെന്ന് സംഘാടകര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group