Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 17
    Breaking:
    • ഇന്ത്യയുടെ നീക്കം പാകിസ്ഥാനെ അറിയിച്ചത് തെറ്റ്, ജയശങ്കറിനെതിരെ രാഹുല്‍ ഗാന്ധി
    • യുവതി ഇരട്ടകുട്ടികൾക്ക് ജന്മം നൽകിയത് ആംബുലൻസിൽ. തുണയായത് ജീവനക്കാരുടെ കൃത്യമായ ഇടപെടൽ
    • ഹജ് ബലിമാംസം കടത്ത് തടയാൻ തായിഫിൽ പുതിയ സംവിധാനം
    • മലേഷ്യയിൽ ഗുതരാവസ്ഥയിൽ കഴിയുന്ന മിനി ഭാർഗവന് നാടണയാൻ എയർ ആംബുലൻസ് ഒരുങ്ങുന്നു: ഇനി പ്രതീക്ഷയുടെ നാളുകൾ
    • മക്കയിൽ ഹാജിമാർക്ക് കുളിരേകാൻ കൃത്രിമ മഴ പെയ്യിപ്പിക്കും, ഈ ഹജ് കഴിഞ്ഞാൽ ഇനിയുള്ള 16 വർഷം ഹജ് തണുപ്പ് സീസണിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    സാദിഖലി തങ്ങൾക്കെതിരായ ആരോപണം മുഖ്യമന്ത്രിയുടെ കാവിത്തൊലി തുറന്ന് കാട്ടുന്നതെന്ന് ഡോ. ആസാദ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/11/2024 Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn


    കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിവാദ പരാമർശത്തിൽ കടുത്ത വിമർശവുമായി ഇടതു ചിന്തകൻ ഡോ. ആസാദ്. സാദിഖലി തങ്ങൾക്കുമേൽ ജമാഅത്തെ ഇസ്‌ലാമിയുടെ നിഴൽ ചാർത്തുന്നതു വഴി മുഖ്യമന്ത്രി തന്റെ കാവിത്തൊലി തുറന്നുകാട്ടുകയാണെന്ന് അദ്ദേഹം ഫെസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിമർശനക്കുറിപ്പിൽ ആരോപിച്ചു.

    ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    “പാണക്കാട്ട് സാദിഖലി ശിഹാബ് തങ്ങൾക്കു മേൽ ജമാഅത്തെ ഇസ്‌ലാമിയുടെ നിഴൽലേപനം നടത്തുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അതുവഴി തന്റെ മേലുള്ള കാവിത്തൊലി തുറന്നു കാട്ടുന്നതിൽ അദ്ദേഹം ഒട്ടും ലജ്ജിക്കുന്നില്ല എന്നതാണത്ഭുതം. മുമ്പൊക്കെ ഇത്തരം വേഷാന്തരങ്ങളെ ഒളിച്ചുവെക്കാൻ ശ്രമിക്കുന്നവർ ഇപ്പോൾ പച്ച ഹിന്ദുത്വ രാഷ്ട്രീയം പറയാൻ ധൈര്യം കാണിക്കുന്നു!

    ജമാഅത്തെ ഇസ്‌ലാമിയിലും എസ്.ഡി.പി.ഐയിലും പ്രവർത്തിക്കുന്ന അനേകം പേരുണ്ട്. അവരൊക്കെ വെറുക്കപ്പെട്ടവരായി സി.പി.എമ്മിനു തോന്നിത്തുടങ്ങിയത് അടുത്ത കാലത്താണ്. ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയ ബോദ്ധ്യമുള്ളവർ ഫാഷിസ്റ്റ് വിരുദ്ധ ചേരിയിൽ (തികഞ്ഞ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കെ തന്നെ) ഇവരെയെല്ലാം ഒപ്പം നിർത്തുന്നുണ്ട്. അഥവാ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ അവരെ മാറ്റി നിർത്തുന്നില്ല.

    ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സി.പി.എം ജമാഅത്തെ ഇസ്‌ലാമിയുടെ ഒപ്പം പൊതുവേദി പങ്കിടുന്നുണ്ട്. കേരളത്തിൽ പല പഞ്ചായത്തുകളിലും സി.പി.എം പ്രതിനിധികൾ ജയിച്ചുവന്നത് വെൽഫയർ പാർട്ടിയുടെയും എസ്.ഡി.പി.ഐയുടെയും പ്രവർത്തകരുടെ വോട്ടും പിന്തുണയും നേടിയാണ്. ഫാഷിസത്തെ മുഖ്യശത്രുവായി നേരിടുമ്പോൾ ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒരുപോലെ ആപത്താണ് എന്ന പഴയ നിലപാട് അസ്വീകാര്യമാണ്. ഇപ്പോൾ അടിയന്തര കടമ ഫാഷിസത്തെ തോൽപ്പിക്കലാണ്.

    കേരളത്തിൽ പിണറായിയും സി.പി.എമ്മും ഏറ്റെടുത്തിരിക്കുന്നത് മോദി അമിത്ഷാ കൂട്ടുകെട്ടിന്റെ മുദ്രാവാക്യമാണ്. കോൺഗ്രസ് വിമുക്ത ഭാരതമായാലും ന്യൂനപക്ഷത്തെ ഭീകരവാദികളും തീവ്രവാദികളുമായി മുദ്രയടിക്കുന്നതായാലും പുസ്തകം വായിക്കുന്ന വിദ്യാർത്ഥികളെ അർബൻ നക്‌സലൈറ്റുകളാക്കുന്നതായാലും യു.എ.പി.എ ചുമത്തുന്നതായാലും വ്യാജ ഏറ്റുമുട്ടൽകൊല നടത്തുന്നതായാലും ഒരേ മുദ്രാവാക്യത്തിൽ ഒന്നിക്കുകയാണ് ബി.ജെ.പിയും സി.പി.എമ്മും. ഈ പുതിയ സംഘപരിവാര പക്ഷപാതമാണ് ഇപ്പോൾ തൊട്ടതിലെല്ലാം ജമാഅത്തെ വിരുദ്ധത കൊണ്ടുവരുന്ന അവസ്ഥയിൽ എത്തിച്ചത്. സന്ദീപ് വാര്യർ സി.പി.എമ്മിലേക്ക് പോകാത്തത് അവിടെയും ബി.ജെ.പിയുടെ നിഴൽ തെളിഞ്ഞു നിൽക്കുന്നതു കൊണ്ടാവണം.

    ജമാഅത്തെ ഇസ്‌ലാമിയോടും എസ്.ഡി.പി.ഐയോടും വിയോജിപ്പും വിമർശനവും ഉള്ളവർ അവരെ ആശയപരമായി നേരിടണം. രാഷ്ട്രീയമായി തുറന്നു കാട്ടണം. തീവ്രവാദി എന്നു ചാപ്പ കുത്തി തൊട്ടുകൂടാത്തവരാക്കി അകറ്റി നിർത്തുകയല്ല വേണ്ടത്. അത് അപരിഷ്‌കൃത സമൂഹത്തിന്റെ രീതിയാണ്. ആ വിഭാഗങ്ങളിൽ പെട്ടവരുടെ വോട്ടു വേണ്ട എന്ന് പറയുന്നത് വലിയ മേന്മയല്ല. അത് ഹിന്ദു സമൂഹത്തെ കബളിപ്പിക്കാനുള്ള കൗശലം മാത്രമാണ്. ഇക്കാര്യത്തിൽ അവർ കാണുന്നത് അയിത്തത്തിനുള്ള തിട്ടൂരമിടേണ്ടത് സി.പി.എം നേതൃത്വമാണെന്നാണ്. അയിത്തം എന്നേ ഉപേക്ഷിക്കുകയും ജനാധിപത്യ ജീവിതത്തിലേക്കു കുതിക്കുകയും ചെയ്ത സമൂഹങ്ങളിൽ ഒരുവിധ അയിത്തവും നിലനിൽക്കില്ല.

    ജനാധിപത്യ സംവാദങ്ങളേ സാദ്ധ്യമാകൂ. ഇനി അഥവാ ചില വിഭാഗങ്ങൾ തീവ്രവാദികളോ ഭീകരവാദികളോ ആണെന്ന് തെളിവുകളുണ്ടെങ്കിൽ അവരെ കാണുമ്പോൾ വിട്ടുപോവുകയല്ല, ഭരണഘടനയും നിയമവ്യവസ്ഥയും മുൻനിർത്തി കുറ്റവിചാരണക്കു വിധേയമാക്കി ശിക്ഷിക്കുകയാണ് വേണ്ടത്. കേരളവും കേന്ദ്രവും ഭരിക്കുന്നവർക്ക് അതിനുള്ള ബാദ്ധ്യതയുണ്ട്. അത് ചെയ്യാതെ, സ്വന്തം താൽപ്പര്യത്തിനൊപ്പം അവരെ കിട്ടുന്നില്ലെന്നു കാണുമ്പോൾ അവർ ഭീകരരാണ് എന്നു മുറവിളികൂട്ടുന്നത് കോമാളിത്തമാണ്. അത് ഒരു ഫലിതംപോലുമല്ല.

    മുസ്‌ലിം ലീഗിനെ യു.ഡി.എഫിൽ നിന്നു ചാടിക്കാൻ ശ്രമിച്ചപ്പോൾ സി.പി.എമ്മിന് ലീഗ് മതേതരവാദി പാർട്ടിയായിരുന്നു. യു.ഡി.എഫിൽ നിൽക്കുമ്പോൾ വർഗീയതയുടെ നിഴൽ വീഴ്ത്തണം. വർഗീയതയാണ് സി.പി.എമ്മിന് യുദ്ധോപകരണം. മുസ്‌ലിം സമൂഹത്തിനകത്ത് വിള്ളലുകൾ വീഴ്ത്താൻ പിണറായി പലമട്ടു ശ്രമിച്ചിട്ടുണ്ട്. അതൊക്കെയും തൃപ്തിപ്പെടുത്തിയത് ബി.ജെ.പിയെയും സംഘപരിവാരങ്ങളെയുമാണ്. സി.പി.എമ്മിനെ പിണറായി വിജയൻ എവിടെയാണ് എത്തിച്ചിരിക്കുന്നത് എന്നത് നമ്മെ ഞെട്ടിക്കേണ്ടതാണ്. സി.പി.എമ്മിനകത്ത് രാഷ്ട്രീയ വിചാരവും വിവേകവും ഉള്ളവർ ഗൗരവപൂർവ്വം ചിന്തിക്കേണ്ട സമയമാണിത്.”

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Cpm dr. Azad jamaathe islami Pinarayi Vijayan
    Latest News
    ഇന്ത്യയുടെ നീക്കം പാകിസ്ഥാനെ അറിയിച്ചത് തെറ്റ്, ജയശങ്കറിനെതിരെ രാഹുല്‍ ഗാന്ധി
    17/05/2025
    യുവതി ഇരട്ടകുട്ടികൾക്ക് ജന്മം നൽകിയത് ആംബുലൻസിൽ. തുണയായത് ജീവനക്കാരുടെ കൃത്യമായ ഇടപെടൽ
    17/05/2025
    ഹജ് ബലിമാംസം കടത്ത് തടയാൻ തായിഫിൽ പുതിയ സംവിധാനം
    17/05/2025
    മലേഷ്യയിൽ ഗുതരാവസ്ഥയിൽ കഴിയുന്ന മിനി ഭാർഗവന് നാടണയാൻ എയർ ആംബുലൻസ് ഒരുങ്ങുന്നു: ഇനി പ്രതീക്ഷയുടെ നാളുകൾ
    17/05/2025
    മക്കയിൽ ഹാജിമാർക്ക് കുളിരേകാൻ കൃത്രിമ മഴ പെയ്യിപ്പിക്കും, ഈ ഹജ് കഴിഞ്ഞാൽ ഇനിയുള്ള 16 വർഷം ഹജ് തണുപ്പ് സീസണിൽ
    17/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.