പത്തനംതിട്ട: പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണത്തിൽ ഗർഭസ്ഥ ശിശുവിന്റെ ഡി.എൻ.എ ഫലം പുറത്തുവന്നു. 17-കാരിയായ പെൺകുട്ടി ഗർഭിണിയായത് സഹപാഠിയിൽനിന്നു തന്നെയാണെന്ന് പരിശോധനാ ഫലം വ്യക്തമാക്കുന്നതായി പോലീസ് പറഞ്ഞു.
ഈയിടെയാണ് നൂറനാട് സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിനി വണ്ടാനം മെഡിക്കൽ കോളജിൽ പനി ബാധിച്ചു ചികിത്സ തേടിയത്. ആരോഗ്യനില പെട്ടെന്നു തന്നെ വഷളായി പെൺകുട്ടി മരിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് പെൺകുട്ടി അഞ്ചു മാസം ഗർഭിണിയാണെന്ന് ഡോക്ടർമാർ കണ്ടെത്തിയത്.
സംഭവത്തിൽ സഹപാഠിയും നൂറനാട് സ്വദേശിയുമായ അഖിൽ അറസ്റ്റിലായിരുന്നു. പെൺകുട്ടിയുടെ ബാഗിൽനിന്നു കണ്ടെത്തിയ കത്തിൽനിന്നാണ് അന്വേഷണം അഖിലിലേക്കു നീങ്ങിയത്. ചോദ്യംചെയ്യലിൽ അഖിൽ കുറ്റം സമ്മതിക്കുകയുമുണ്ടായി. പെൺകുട്ടിയെ വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് അഖിൽ പറഞ്ഞതെന്ന് അടൂർ പോലീസ് പ്രതികരിച്ചു.