കൊച്ചി: യുവതിയുടെ ലൈംഗികാതിക്രമ പരാതിയിൽ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം അനുവദിച്ച് കേരള ഹൈക്കോടതി. ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി കേസിൽ ജാമ്യം അനുവദിച്ചത്.
യുവതിയുടെ പരാതിയിൽ എറണാകുളം റൂറൽ പോലീസാണ് ഒമർ ലുലുവിനെതിരെ കേസെടുത്തത്. കൊച്ചിയിൽ സ്ഥിരതാമസമാക്കിയ യുവ നടിയാണ് ഒമർ ലുലുവിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഒമർ ലുലു നിരവധി തവണ തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് നടിയുടെ പരാതി. കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ഒമർ ലുലു സിനിമയിൽ അവസരം നൽകാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളിൽ വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതിയിലുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group