തിരുവനന്തപുരം– സെക്രട്ടറിയേറ്റില്‍ സമരം ചെയ്യുന്ന ആശ പ്രവര്‍ത്തകരും സംസ്ഥാന സര്‍ക്കാറും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സമരക്കാരുടെ ആവിശ്യങ്ങളൊന്നും പരിഗണിക്കാതെ ചര്‍ച്ച പരാജയപ്പെട്ടതിനാല്‍ നാളെ മുതല്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് സമരക്കാര്‍ വ്യക്തമാക്കി. മാര്‍ച്ച് 20 ന് രാവിലെയാണ് നിരാഹാരം സമരം ആരംഭിക്കുക.
പ്രശ്‌നപരിഹാരത്തിന് പകരം സമരത്തില്‍ നിന്ന് പിന്നോട്ട് പോകണമെന്നാണ് എന്‍.എച്ച.എം മിഷന്‍ കോര്‍ഡിനേറ്റര്‍ ആവിശ്യപ്പെട്ടതായി സമരസമിതി നേതാവ് മിനി പ്രതികരിച്ചു. ആരോഗ്യ മന്ത്രിയുമായി ചര്‍ച്ചക്ക് അവസരം ഉണ്ടാക്കാമെന്ന് കോര്‍ഡിനേറ്റര്‍ ഉറപ്പ് നല്‍കി. ചര്‍ച്ചയില്‍ ഓണറേറിയത്തെ കുറിച്ച് മാത്രമാണ് സംസാരിച്ചത്. സമരവുമായി ഞങ്ങള്‍ ശക്തമായി മുന്നോട്ട് പോവും. പ്രതീക്ഷയോടെയാണ് ചര്‍ച്ചക്ക് എത്തിയതെന്നും നിരാശയോടെയാണ് മടങ്ങുന്നതെന്നും മിനി കൂട്ടിച്ചേര്‍ത്തു.