Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, September 19
    Breaking:
    • ഖുർആൻ പണ്ഡിതൻ നൗഷാദ്‌ കാക്കവയൽ ദോഹയിൽ
    • ഇരുപത്തിനാലു മണിക്കൂറിനിടെ ഗാസയില്‍ 99 പേര്‍ രക്തസാക്ഷികളായി
    • ഇസ്രായേൽ ആക്രമണം; ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിച്ചു
    • 172 റിയാലിന് അതിവേഗ ഇന്റർനെറ്റ് കണക്ഷൻ ഓഫറുമായി എസ്.ടി.സി
    • പ്രതിരോധ പങ്കാളിത്തം വികസിപ്പിക്കാന്‍ സൗദി അറേബ്യയും പാക്കിസ്ഥാനും തന്ത്രപരമായ കരാര്‍ ഒപ്പുവെച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ഡൽഹിയെ വീണ്ടും വനിത നയിക്കും; രേഖാ ഗുപ്‌ത മുഖ്യമന്ത്രി, പർവേശ് വർമ്മ ഉപമുഖ്യമന്ത്രിയാകും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/02/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി: രണ്ടാഴ്‌ച നീണ്ട ചർച്ചകൾക്ക് ശേഷം ഡൽഹിയിൽ മുഖ്യമന്ത്രിയെ നിശ്ചയിച്ച് ബിജെപി. മഹിളാ മോർച്ച ദേശീയ വൈസ്‌ പ്രസിഡന്റായ രേഖ ഗുപ്‌തയാണ് പുതിയ മുഖ്യമന്ത്രി. പർ‌വേശ് വെർമ്മയെ ഉപമുഖ്യമന്ത്രിയായും നിശ്ചയിച്ചു. ഔദ്യോഗിക പ്രഖ്യാപനം അൽപസമയത്തിനകം ഉണ്ടാകും. ഷാലിമാർബാഗ് സീറ്റിൽ നിന്നും 29,595 വോട്ടുകൾക്ക് വിജയിച്ച രേഖ ഗുപ്‌ത, അതീഷി മെർലേനയ്‌ക്ക് ശേഷമാണ് ഡൽഹി മുഖ്യമന്ത്രി കസേരയിൽ എത്തുന്നത്.

    ഡൽഹിയിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ 1998ൽ സുഷമാ സ്വരാജ് മുഖ്യമന്ത്രിയായിരുന്നു. 27 വർഷങ്ങൾക്ക് ശേഷം ഇത്തവണയാണ് പിന്നീട് ബിജെപി ഡൽഹി നിയമസഭയിലേക്ക് വിജയിക്കുന്നത്. ഇത്തവണയും വനിതാ മുഖ്യമന്ത്രിയെയാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. 70 അംഗ നിയമസഭയിൽ 48 സീറ്റുകളിലാണ് ബിജെപി ജയിച്ചത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 5,78,486 വോട്ടുകളുടെ ചരിത്ര വിജയമാണ് പർവേഷ് വെർമ്മ മുൻപ് നേടിയിട്ടുള്ളത്. ഇത്തവണ പശ്ചിമ ദില്ലിയിൽ നിന്നാണ് നിയമസഭയിലെത്തിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രോഹിണി മണ്ഡലത്തിലെ എംഎൽഎ വിജേന്ദ്ര ഗുപ്‌തയാണ് സ്‌പീക്കറാകുക. 2013 മുതൽ നീണ്ട 12 വർ‌ഷക്കാലം ഡൽഹി ഭരിച്ച ആംആദ്‌മി പാർട്ടി കേവലം 22 സീറ്റിൽ മാത്രമാണ് ഇത്തവണ ജയിച്ചത്. 15 വർഷം ഡൽഹി ഭരിച്ച കോൺഗ്രസിന് സീറ്റൊന്നും ലഭിച്ചില്ല. ആം ആദ്‌മി ദേശീയ കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമടക്കം പ്രധാന നേതാക്കളെല്ലാം തോറ്റു.

    സൗജന്യങ്ങളടക്കം ആകർഷകമായ വാഗ്‌ദാനങ്ങളുമായാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. മഹിളാ സമൃദ്ധി യോജന പ്രകാരം സ്‌ത്രീകൾക്ക് മാസം 2500 രൂപ. ഗർഭിണികൾക്ക് 21000 രൂപയും ആറ് പോഷകഗുണങ്ങളടങ്ങിയ കിറ്റും നൽകും.500 രൂപയ്‌ക്ക് പാവപ്പെട്ട വീട്ടിലെ സ്‌ത്രീകൾക്ക് ഗ്യാസ് കണക്ഷൻ നൽകും. ഹോളിയ്‌ക്കും ദീപാവലിയ്‌ക്കും സൗജന്യ ഗ്യാസ് കണക്ഷൻ, 60നും 70നും ഇടയിൽ പ്രായമുള്ള മുതിർന്ന പൗരന്മാരുടെ പെൻഷൻ 2000ൽനിന്ന് 2500 രൂപയാക്കും, 70 വയസ് കഴിഞ്ഞവർക്കും വിധവകൾക്കും 3000 രൂപയായി പെൻഷൻ ഉയർത്തും എന്നും പ്രഖ്യാപനം വന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഖുർആൻ പണ്ഡിതൻ നൗഷാദ്‌ കാക്കവയൽ ദോഹയിൽ
    19/09/2025
    ഇരുപത്തിനാലു മണിക്കൂറിനിടെ ഗാസയില്‍ 99 പേര്‍ രക്തസാക്ഷികളായി
    19/09/2025
    ഇസ്രായേൽ ആക്രമണം; ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിച്ചു
    18/09/2025
    172 റിയാലിന് അതിവേഗ ഇന്റർനെറ്റ് കണക്ഷൻ ഓഫറുമായി എസ്.ടി.സി
    18/09/2025
    പ്രതിരോധ പങ്കാളിത്തം വികസിപ്പിക്കാന്‍ സൗദി അറേബ്യയും പാക്കിസ്ഥാനും തന്ത്രപരമായ കരാര്‍ ഒപ്പുവെച്ചു
    18/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version