ആലപ്പുഴ : ഇടതുസ്ഥാനാർഥി അഡ്വ. എ.എം.ആരിഫിനെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുന്ന ഒരു വീഡിയോ ദൃശ്യത്തെ സംബന്ധിച്ച് എം.പി.യുടെ ഓഫീസ് പരാതി നൽകി. കഴിഞ്ഞ 5 വർഷം മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാതെ വോട്ട് ചോദിച്ച് എത്തിയ ആരിഫ് എം.പി.യെ പൊതുജനം ചെരിപ്പും ചൂലും എടുത്ത് തല്ലി ഓടിച്ചു എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ദൃശ്യത്തിൽ, അദ്ദേഹവുമായി രൂപസാദൃശ്യമുള്ള മറ്റൊരു വ്യക്തിക്ക് ഉണ്ടായ അനുഭാവമാണെന്നു വ്യക്തമാണ്. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായ അഡ്വ. എ.എം. ആരിഫിനെ വ്യക്തി ഹത്യചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രചരിപ്പിക്കുന്ന ഈ വീഡിയോയ്ക്ക് പിന്നിൽ രാഷ്ട്രീയ എതിരാളികൾ ആണെന്നു സംശയിക്കേണ്ടിയിരിക്കുന്നു എന്ന് പരാതിയിൽ ബോധിപ്പിച്ചു. ഈ സാഹചര്യത്തിൽ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും പിൻവലിക്കാനും പ്രചരിപ്പിച്ചവർ ആരാണെന്നു കണ്ടെത്തി ഉചിതമായ ശിക്ഷ ഉറപ്പാക്കുവാനുമുള്ള നടപടികൾ സ്വീകരിച്ച് നീതിയുക്തമയ തിരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്നു വരണാധികൂടിയായ ജില്ലകളക്ടർ, ജില്ല പോലീസ് മേധാവി എന്നിവർക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group