തൊടുപുഴ– ബസിൽ യാത്രക്കാരി വീഡിയോ ചിത്രീകരിച്ചതിനെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്ത്രീകൾക്കെതിരെ ബലാത്സംഗാഹ്വാനവുമായി ബിജെപി പ്രവർത്തകൻ. തൊടുപുഴ സ്വദേശിയും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥിയുമായ അജയ് ഉണ്ണിയാണ് സോഷ്യൽ മീഡിയയിലൂടെ വിവാദ പ്രസ്താവന നടത്തിയത്.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ അജയ് ഉണ്ണി, തന്റെ വീഡിയോയിലൂടെയാണ് അങ്ങേയറ്റം സ്ത്രീവിരുദ്ധവും കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നതുമായ പരാമർശങ്ങൾ നടത്തിയത്. അനാവശ്യമായി നാണംകെടുത്താൻ ശ്രമിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്തിട്ട് മരിക്കണമെന്നാണ് ഇയാൾ യുവാക്കളെ ഉപദേശിക്കുന്നത്. “അനാവശ്യമായി നാണംകെടുത്താൻ ശ്രമം നടന്നാൽ, മരിക്കണമെന്ന് തോന്നിയാൽ അപ്പോൾ ചെയ്യേണ്ട കാര്യം, ഇങ്ങനെ അവരാതം പറയുന്നവരെ നേരെ ചെന്ന് ഒന്ന് ബലാത്സംഗം ചെയ്തിട്ട് മരിക്കുക എന്നതാണെന്ന്” ഇയാൾ വീഡിയോയിൽ പറയുന്നു. ഒരു കുറ്റവും ചെയ്യാതെ ഭീരുവിനെപ്പോലെ മരിക്കേണ്ടതില്ലെന്നും, കുറ്റം ചെയ്ത പശ്ചാത്താപത്തോടെ മാന്യമായി മരിക്കാമെന്നും ഇയാൾ വീഡിയോയിൽ ന്യായീകരിക്കുന്നുണ്ട്.
ബസിൽ വച്ച് ലൈംഗികാതിക്രമം നടത്തി എന്നാരോപിച്ച് അരീക്കാട് സ്വദേശിയായ യുവതി വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് ദീപക് എന്ന യുവാവ് ജീവനൊടുക്കിയതിന് പിന്നാലെയാണ് ബിജെപി പ്രവർത്തകൻ്റെ പ്രതികരണം



