തിരുവനന്തപുരം – നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ബോഡി ഷെയിമിങ്ങിനെതിരെ വീണ്ടും രംഗത്തെത്തി നജീബ് കാന്തപുരം എംഎൽഎ. മുഖ്യമന്ത്രി ഏത് ഇരുട്ട് മുറിയിൽ ആണെന്നാണ് നജീബ് കാന്തപുരം ചോദിച്ചത്. പുരോഗമനം പറഞ്ഞു നടക്കുന്ന പാർട്ടിയുടെ നേതാവായ മുഖ്യമന്ത്രിയുടെ വാക്കുകൾ ബോധപൂർവ്വം ആണെന്നാണ് നജീബ് സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
ആ വാക്കുകളെ ഏറ്റെടുത്ത് ഡെസ്കിൽ കൊട്ടി ആഹ്ലാദിച്ച ഭരണപക്ഷത്തിലെ മന്ത്രിമാരുടെയും, എംഎൽഎമാരുടെയും അവസ്ഥ അത്ഭുതപ്പെടുത്തിയെന്നും നജീബ് വ്യക്തമാക്കി. പുരോഗമനം പറഞ്ഞ നടക്കുന്ന ഇവർ ഇപ്പോൾ എവിടെയാണെന്നും, ഏത് നൂറ്റാണ്ടിൽ നിന്നാണ് മുഖ്യമന്ത്രി ഇങ്ങനെ പറയുന്നതെന്നും എംഎൽഎ ചോദിച്ചു.
പ്രതിപക്ഷ എംഎൽഎയുടെ ഉയരത്തെക്കുറിച്ച് പേര് പരാമർശിക്കാതെ ” എട്ടുമുക്കാൽ അട്ടിവെച്ച പോലെ ഒരാൾ ” എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചത്.